അയോദ്ധ്യ പ്രാണപ്രതിഷ്ഠാദിനം പ്രർത്ഥനാനിർഭരമായി ആചരിച്ച് നായർ സർവ്വീസ് സൊസൈറ്റി. ഭഗവാൻ ശ്രീരാമന്റെ ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ച് നാമജപത്തോടെയാണ് പ്രാണപ്രതിഷ്ഠയെ എൻഎസ്എസ് വരവേറ്റത്. പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ ഭദ്രദീപം തെളിച്ചു. ഇതിന്റെ ദൃശ്യങ്ങളും എൻഎസ്എസ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
പ്രാണപ്രതിഷ്ഠാ ചടങ്ങിനെ സ്വാഗതം ചെയ്ത് മുൻപ് തന്നെ എൻഎസ്എസ് രംഗത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് വാർത്താകുറിപ്പും എൻഎസ്എസ് പുറത്തിറക്കിയിരുന്നു. ചടങ്ങിനെ എതിർക്കുന്നത് ഈശ്വരനിന്ദയാണെന്നായിരുന്നു എൻഎസ്എസ് വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. കഴിയുമെങ്കിൽ എല്ലാവരും ചടങ്ങിൽ പങ്കെടുക്കണമെന്നും വാർത്താക്കുറിപ്പിലൂടെ എൻഎസ്എസ് ആഹ്വാന ചെയ്തിരുന്നു.