അയോദ്ധ്യ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഭാരതം മുഴുവൻ കാത്തിരുന്ന അയോദ്ധ്യാ രാമക്ഷേത്ര ചടങ്ങുകളിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കുന്നതിനിടെയാണ് രാം ലല്ലയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് തരൂർ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.
ഭഗവാൻ രാമന്റെ ചിത്രം പങ്കുവച്ചതിന് പിന്നാലെ കേരളത്തിൽ നിന്നടക്കം കോൺഗ്രസ്-ഇടത്-ജിഹാദി പ്രൊഫൈലുകളിൽ നിന്നും ശശി തരൂരിനെതിരെ വിമർശനം ഉയരുന്നുണ്ട്. തരൂരിന്റെ തനി നിറം പുറത്തുവന്നു എന്നടക്കം കമന്റുകളും വന്നു. ചിലർ പോസ്റ്റിന് താഴെ അള്ളാഹു അക്ബർ വിളികളുമായും എത്തി.