നവിമുംബൈ: കഴിഞ്ഞ ദിവസം മരണപ്പെട്ട മലയാളിയുടെ ബന്ധുക്കൾ എത്തിയിട്ടില്ല. പാലക്കാട് സ്വദേശിയായ എ.എസ് മാധവനാണ് (72) മരണപ്പെട്ടത്. ഘൺസോളി സെക്ടർ 9, ഹനുമാൻ മന്ദിരത്തിലെ റസ്റ്റ് റൂമിൽ മരിച്ചനിലയിലാണ് ഇയാളെ കണ്ടെത്തുന്നത്. ഇയാളുടെ ബന്ധുക്കളെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
നിലവിൽ വാഷി മുൻസിപ്പൽ ആസുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. തുടർനടപടികൾക്കായി അധികൃതർ ബന്ധുക്കളെ അന്വേഷിക്കുകയാണ്. വിവരം ലഭിക്കുന്നവർ ഘൺസോളി മലയാളി സമാജം അധികൃതരെ ബന്ധപ്പെടുക.
ദീപു കുമാർ (ജനറൽ സെക്രട്ടറി) 98705 01008
മധു ഘൺസോളി (വൈസ് പ്രസിഡന്റ്) 93224 01772