വയനാട്: ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. മുട്ടിൽ കുട്ടമംഗലത്താണ് സംഭവം. കുട്ടമംഗലം സ്വദേശി അഫ്തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു.
കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.