ലക്നൗ: ഉത്തർപ്രദേശ് എസ്എസ്ബി (സർവീസ് സെലക്ഷൻ ബോർഡ്) മേധാവിയായി ചുമതലയേറ്റ് ദൽജിത് സിംഗ് ചൗധരി. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ഡിജിയും നിലവിലെ എസ്എസ്ബി മേധാവിയുമായി അനീഷ് ദയാൽ സിംഗ് ദൽജിത് സിംഗ് ചൗധരിക്ക് ബാറ്റൺ കൈമാറി. ജനുവരി 19-നാണ് കേന്ദ്രസർക്കാർ ചൗധരിയെ എസ്എസ്ബിയുടെ മേധാവിയായി നിയമിച്ചത്.
കേഡറിലെ 1990 ബാച്ച് സീനിയർ ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനാണ് ദൽജിത് സിംഗ് ചൗധരി. 2025-വരെ എസ്എസ്ബിയുടെ തലവനായിരിക്കും അദ്ദേഹം. സിആർപിഎഫിൽ സ്പെഷ്യൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കവെയാണ് എസ്എസ്ബി മേധാവിയായി ചുമതലയേറ്റത്.
നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിലാണ് എസ്എസ്ബി ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്. അതിർത്തി സംരക്ഷിക്കുക, സുരക്ഷാ വെല്ലുവിളികൾ കൈകാര്യം ചെയ്യുക എന്നതാണ് എസ്എസ്ബി ഉദ്യോഗസ്ഥരുടെ പ്രധാന ഉത്തരവാദിത്വം.















