തിരുവനന്തപുരം: പ്രശസ്ത നടി വിന്ദുജ മേനോന്റെ അച്ഛൻ കെ. പി വിശ്വനാഥ മേനോൻ നിര്യാതനായി. ശാസ്തമംഗലത്ത് മൂലയിൽ ലെയ്ൻ, ഡി -17 കൃഷ്ണശ്രീയിലായിരുന്നു അദ്ദേഹം താമസിച്ചത്. 90 വയസായിരുന്നു.
കലാമണ്ഡലം വിമല മേനോനാണ് ഭാര്യ. വിനോദ് കുമാർ, ജയകുമാർ എന്നിവരും മക്കളാണ്. ഡോ. രജിതാ വിനോദ്, രാജേഷ് കുമാർ എന്നിവർ മരുമക്കളാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ശാന്തികവാടത്തിൽ നടക്കും