വംശീയമായി അധിക്ഷേപിക്കുന്നു, രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ഭീഷണി; മഹാരാജാസ് കോളേജിലെ അറബിക് അദ്ധ്യാപകനെതിരെ വിദ്യാർത്ഥിനികളുടെ പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വംശീയമായി അധിക്ഷേപിക്കുന്നു, രാത്രികാലങ്ങളിൽ ഫോൺ വിളിച്ച് ഭീഷണി; മഹാരാജാസ് കോളേജിലെ അറബിക് അദ്ധ്യാപകനെതിരെ വിദ്യാർത്ഥിനികളുടെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 08:21 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മഹാരാജാസ് കോളേജിലെ അറബിക് അദ്ധ്യാപകനെതിരെ പോലീസിൽ പരാതി നൽകി വിദ്യാർത്ഥിനികൾ. അറബിക് അദ്ധ്യാപകനായ ഡോ. കെ എം നിസാമുദ്ധീനെതിരെയാണ് പത്തോളം വിദ്യാർത്ഥിനികൾ പരാതി നൽകിയിരിക്കുന്നത്. വംശീയമായി അധിക്ഷേപിക്കുകയും രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനികളാണ് എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.

ജനുവരി 15 ന് അറബിക് ഡിപ്പാർട്ട്‌മെന്റിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പക്ഷാപാതപരമായ സമീപനം കാണിച്ചു എന്ന് വിദ്യാർത്ഥികൾ തുറന്നുകാട്ടിയതാണ് ഭീഷണിക്ക് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ‘ എന്റെ പാർട്ടിയെ ചോദ്യം ചെയ്യാൻ നീയാരാണ്’ എന്ന് ചോദിച്ച് ഫോണിലൂടെ അധിക്ഷേപിച്ചു. മൂന്ന് മാസത്തേക്ക് കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ യാതൊരു തരത്തിലുള്ള നടപടികളും എടുക്കാതെ വന്നതോടെയാണ് വിദ്യാർത്ഥികൾ പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ അറബിക് ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ചിരുന്നു. പരാതിയിൽ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. അതേസമയം വിദ്യാർത്ഥിനിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ വിദ്യാർത്ഥികൾ പുറത്തുവിട്ടു.

തുടക്കം മുതലേ നിസാമുദ്ദീൻ വിദ്യാർത്ഥികളോട് രാഷ്‌ട്രീയ വിരോധം കാണിച്ച് തന്നെയാണ് പെരുമാറുന്നത്. ക്ലാസ് മുറികളിൽപോലും നിസാമുദ്ദീൻ വംശീയ അധിക്ഷേപം നടത്തുന്നുണ്ട്. പലപ്പോഴും മാനസിക സമ്മർദ്ദം മൂലം വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാനാകാത്ത അവസ്ഥയാണ്.

Tags: maharajas college
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies