മലപ്പുറം: ആറു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മദ്ധ്യവയസ്കൻ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി വി.പി ഫൈസൽ ആണ് പിടിയിലായത്. ആക്രി പെറുക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.
അസം സ്വദേശികൾ താമസിക്കുന്ന ക്വാട്ടേഴ്സിന് സമീപമാണ് ഇയാൾ താമസിക്കുന്നത്. മാതാപിതാക്കൾ ആക്രി പെറുക്കാൻ പുറത്തുപോയ സമയം ഇയാൾ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഭയന്നു പോയ പെൺകുട്ടി കരഞ്ഞ് പുറത്തേക്ക് ഓടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും ഇയാളെ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.