2024 ജനുവരി 28 മുതൽ 2024 ഫെബ്രുവരി 03 വരെയുള്ള (1199 മകരം 14 - മകരം 20 ) ചന്ദ്രരാശി പൊതുഫലം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2024 ജനുവരി 28 മുതൽ 2024 ഫെബ്രുവരി 03 വരെയുള്ള (1199 മകരം 14 – മകരം 20 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 06:28 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുത് യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര മാസഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ദാമ്പത്യ ബന്ധത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞു തീർക്കും. തൊഴിൽ സംബന്ധമായി യാത്രാക്ലേശം അനുഭവപ്പെടും. വാഹനമോടിക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. വാതരോഗത്തിന് ആയുർവേദ ചികിത്സയാൽ ആശ്വാസം അനുഭവപ്പെടും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

കുടുംബത്തിൽ സ്വസ്ഥത കുറവ് അനുഭവപ്പെടും. വരവും ചെലവും തുല്യമായിരിക്കും. വരവും ചെലവും തുല്യമായിരിക്കും. വാരം അവസാനം മംഗളകരമായ കർമ്മങ്ങൾക്ക് നേതൃത്വം നൽകും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ശത്രുക്കളുടെ മേൽ വിജയം വരിക്കുന്ന വാരമാണ്. സാമ്പത്തിക ലാഭം , മനോധൈര്യം , പക്വത, ചിന്താശേഷി എന്നിവ വർദ്ധിക്കും. ദാമ്പത്യത്തിൽ നിസ്സാരമായ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാവും. ദൈവാധീനത്താൽ പലകാര്യങ്ങളും അനുകൂലമായി വരും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും. സഹോദര സ്ഥാനത്തുനിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവും. കുടുംബപരമായി ഭാര്യാഭർതൃ ബന്ധത്തിൽ വളരെയധികം തിക്താനുഭവങ്ങൾ ഉണ്ടാവും. സാമ്പത്തികമായി സ്ഥിതി മെച്ചപ്പെടും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാവും. രോഗ ദുരിതം മാറി ആരോഗ്യം വീണ്ടെടുക്കും .ഭാഗ്യാനുഭവങ്ങൾ ,പ്രശസ്തി ,ഭക്ഷണ സുഖം, ആടയാഭരണലബ്ധി എന്നിവ വന്നുചേരും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

അമിത ആഡംബര പ്രിയം പലതരത്തിലുള്ള സാമ്പത്തിക നഷ്ടം, മാനഹാനി എന്നിവ ഉണ്ടാക്കും.വിവാദ വിഷയങ്ങളിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടും.തൊഴിൽ വിജയം,ധനലാഭം എന്നിവ പ്രതീക്ഷിക്കാം.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.ജോലിയിൽ പുതിയ ഓഫറുകൾ വരികയും സ്ഥാന പ്രാപ്തി, നേട്ടം എന്നിവ പ്രതീക്ഷിക്കാം. അലങ്കാര വസ്തുക്കളുടെ വർദ്ധനവും അതുവഴി ധനനഷ്ടവും ഉണ്ടാവും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

നിലവിൽ സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പ്രമോഷൻ സാധ്യതയും സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിൽ വിജയവും ഉണ്ടാവും. ബന്ധുജന സമാഗമം, ശയനസുഖം, പ്രേമകാര്യങ്ങളിൽ പുരോഗതി എന്നിവ ഉണ്ടാവും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ഈശ്വര അനുഗ്രഹത്താൽ നഷ്ടപ്പെട്ടു എന്ന് കരുതിയ പല നേട്ടങ്ങളും ജീവിതത്തിൽ വന്നുചേരും. കർമ്മ മേഖലയിൽ ഈ അവസരങ്ങൾ ഉണ്ടാവും. കീർത്തി, ശരീരസുഖം, ബന്ധുജന ഗുണം എന്നിവ പ്രതീക്ഷിക്കാം.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

അജ്ഞാത സന്ദേശം മനോവിഷമത്തിന് കാരണമാകും. പഴയ കേസ് വഴക്കുകൾ വീണ്ടും സജീവമായേക്കാം. ബാങ്കിന്റെ നോട്ടീസ് ലഭിക്കുവാൻ സാധ്യതയുണ്ട്. വാരം അവസാനം അനുകൂലമായ സാഹചര്യങ്ങൾ ഉടലെടുക്കും. കർമ്മമേഖലയിൽ തിളങ്ങുവാൻ സാധിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

തൊഴിലിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി അനുയോജ്യമായ അവസരങ്ങൾ വന്നുചേരും . കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾ മാറി ദാമ്പത്യ ഐക്യം ഉണ്ടാവും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യതയുണ്ട് .

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ശത്രുക്കൾ ആയിരുന്നവർ മിത്രങ്ങളായി മാറും. വിവാദ വിഷയങ്ങൾ വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തതിൽ മേലധികാരിയിൽ നിന്നും ആദരവ് ലഭിക്കും. തൊഴിൽ വിജയം, ദാമ്പത്യസുഖം, പ്രശസ്തി, പദവിയിൽ ഉയർച്ച എന്നിവ പ്രതീക്ഷിക്കാം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies