എറണാകുളം: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വലിയപീടിയേക്കൽ ജംഷീറിനെയാണ് അറസ്റ്റ് ചെയ്തത്. 2020-ലാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തുടർന്ന് വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഇത് നിഷേധിച്ചു.
ഇതോടെ ഈ കഴിഞ്ഞ 19-ന് മാണിക്കത്ത് ക്രോസ് റോഡിലുള്ള വഴിയിൽ വച്ച് ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. കൂടാതെ പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ പ്രതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവക്കുകയുമുണ്ടായി. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.