ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വനവാസിക്ക് കരടിയുടെ ആക്രമണത്തിൽ പരിക്ക്. വള്ളക്കടവ് വഞ്ചിവയൽ സ്വദേശി കിഴക്കേക്കര അശോകൻ (48) ആണ് പരിക്കേറ്റത്. വനത്തിൽ നിന്നും വിറകും പഴങ്ങളും തേനും മറ്റും ശേഖരിക്കുന്നതിനിടെ കരടി ഇയാളുടെ അടുത്തേക്ക് പാഞ്ഞ് വരികയും ആക്രമിക്കുകയായിരുന്നു. മുഖത്തും കാലിനും പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.