ഭോപ്പാൽ : 103-ാം വയസിൽ ഹബീബ് നാസർ എന്ന വയോധികന് മൂന്നാം നിക്കാഹ്. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് വിവാഹം നടന്നത് . 2023 ലാണ് ഈ വിവാഹം നടന്നതെങ്കിലും അതിന്റെ ദൃശ്യങ്ങളടക്കം വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വന്നത്. 49-കാരി ഫിറോസ് ജഹാനെയാണ് ഹബീബ് നാസർ ഭാര്യയാക്കിയത് .
ഹബീബ് നാസറിന്റെ മൂന്നാം വിവാഹമാണിത്. വൈറൽ വീഡിയോയിൽ, ഹബീബ് നാസർ വിവാഹം കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നത് കാണാം. ആളുകൾ ഹബീബിനെ അഭിനന്ദിക്കുന്നതും ,ഹബീബ് ചിരിച്ചുകൊണ്ട് എല്ലാവരോടും നന്ദി പറയുന്നതും കാണാം. ഭോപ്പാലിലെ ഇത്വാരയിലാണ് ഹബീബ് നാസർ താമസിക്കുന്നത് . ഹബീബ് നാസറിന്റെ ആദ്യ വിവാഹം 1920 ൽ നാസിക്ക് സ്വദേശിയുമായാണ് നടന്നത്.
രണ്ടാം വിവാഹം ലക്നൗവിൽ വെച്ച് നടന്നു. ഏകാന്തതയെ മറികടക്കാനാണ് വിവാഹം കഴിച്ചതെന്ന് ഹബീബ് നാസർ പറയുന്നു. ഈ പ്രായത്തിൽ തന്നെ നോക്കാൻ ആരുമില്ല. അതുകൊണ്ടാണ് വിവാഹം കഴിച്ചതെന്നും ഹബീബ് നാസർ പറയുന്നു.
ഈ പ്രായത്തിലും ഹബീബ് പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് ഗുരുതരമായ രോഗങ്ങളൊന്നുമില്ലെന്നും ഫിറോസ് ജഹാൻ പറയുന്നു.















