കേരളം കാത്തിരുന്ന വിധി ദിനം; പിഎഫ്‌ഐ ഭീകരർക്ക് തൂക്കുകയർ; അഡ്വ: രൺജിത്ത് ശ്രീനിവാസൻ വധക്കേസ് നാൾവഴികളിലൂടെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം കാത്തിരുന്ന വിധി ദിനം; പിഎഫ്‌ഐ ഭീകരർക്ക് തൂക്കുകയർ; അഡ്വ: രൺജിത്ത് ശ്രീനിവാസൻ വധക്കേസ് നാൾവഴികളിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 12:40 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പിഎഫ്‌ഐ ഭീകരർ മുന്നോരുക്കത്തൊടെ നടത്തിയ കൊലപതാകമായിരുന്നു അഡ്വ. രൺജിത്ത് ശ്രീനിവാസന്റേത്. മുഴുവൻ പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര സെഷൻസ് കോടതി വിധിച്ചത്. ഒരാളെ വധിച്ചതിന് 15 പേർക്ക് കഴുമരം, നീതി പീഠത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐയിലെ അംഗങ്ങളാണ് മുഴുവൻ പ്രതികളുമെന്ന പ്രൊസിക്യൂഷൻ വാദം കോടതി പൂർണ്ണമായി അംഗീകരിച്ചിരുന്നു. ഭീകരസംഘടനയുടെ പിൻബലത്തിലായിരുന്നു നിഷ്ഠൂര കൃത്യം ഇവർ നടത്തിയത്.

2021 ഡിസംബർ 19-നായിരുന്നു ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. രാഷ്‌ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്ത്  നടന്നിട്ടുണ്ടെങ്കിലും കൊല ചെയ്യപ്പെടേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി കൃത്യമായ ആസൂത്രണത്തോടെ അതിക്രൂരമായി കൊലപ്പെടുത്തുന്നത് അധികം കേട്ടിട്ടില്ല. അതിനാൽ തന്നെ പോലീസിന്റെ അന്വേഷണം ഞെട്ടലൊടെയാണ് കേരളം കേട്ടത്. ഭീകരപ്രവർത്തനം എന്ന് തന്നെ പറയാവുന്ന സംഭവം ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കേസിന്റെ നാൾവഴികളിലൂടെ

19.12.2021: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നു.

22.12.2021: കേസ് അന്വേഷിക്കാൻ ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

18.03.2022: 15 പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുന്നു

23.04.2022: സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പ്രതാപ് ജി പടിക്കലിനെ നിയമിക്കുന്നു.

26.04.2022: കേസ് ആലപ്പുഴ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നു

10.10.2022: വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തെ തുടർന്ന് ഹൈക്കോടതി കേസ്മാവേലിക്കര സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റുന്നു

16.12.2022: പ്രതികളുടെ പേരിലുള്ള കുറ്റപത്രം വായിക്കുന്നു

16.01.2023: കേസ് വിചാരണ ഫെബ്രുവരി 16 മുതൽ തുടങ്ങാൻ മാവേലിക്കര സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി ഉത്തരവിടുന്നു.

16.02.2023 : പ്രതികൾക്ക് അഭിഭാഷകരെ നിയോഗിക്കാൻ സമയം ആവശ്യപ്പെടുന്നു.

12.04.2023 : ഏപ്രിൽ 17 മുതൽ സാക്ഷി വിസ്താരം ആരംഭിക്കുവാൻ കോടതി ഉത്തരവിടുന്നു.

17. 04.2023: പോലിസ് സുരക്ഷയിൽ സാക്ഷി വിസ്താരം ആരംഭിക്കുന്നു.

05.05.2023: ഹൈക്കോടതി ഒരു മാസത്തേക്ക് വിചാരണ നടപടികൾ സ്റ്റേ ചെയ്യുന്നു.

24.06.2023: വീണ്ടും കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജൂലൈ 12 മുതൽ സാക്ഷി വിസ്താരം പുനരാരംഭിക്കുവാൻ കോടതി ഉത്തരവിടുന്നു.

28.10.2023: 49 ദിവസം നീണ്ടു നിന്ന 156 സാക്ഷികളുടെ വിസ്താരം പൂർത്തിയാകുന്നു.

13.11.2023: ആറായിരത്തോളം പേജുകളിലായി വിവരങ്ങൾ രേഖപ്പെടുത്തുന്നു

15.12.2023: അന്തിമവാദം പൂർത്തിയായി

29. 01 2024 : മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിക്കുന്നു.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 15 പിഎഫ്‌ഐ ഭീകരർ ഇവരാണ്

1. അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം

2. മണ്ണഞ്ചേരി കിഴക്കേ ജുമാ മസ്ജിദിന് തെക്കുവശം വടക്കേച്ചിറപ്പുറം വീട്ടിൽ അജ്മൽ

3 ആലപ്പുഴ വെസ്റ്റ് വില്ലേജിൽ മുണ്ട് വാടയ്‌ക്കൽ വീട്ടിൽ അനൂപ്

4 ആര്യാട് തെക്ക് വില്ലേജിൽ, അവലൂക്കുന്ന് ഇരക്കാട്ട് ഹൗസിൽ മുഹമ്മദ് അസ്ലം

5 മണ്ണഞ്ചേരി ഞാറവേലിൽ വീട്ടിൽ അബ്ദുൽ കലാം(സലാം പൊന്നാട്)

6 മണ്ണഞ്ചേരി അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം

7 ആലപ്പുഴ വെസ്റ്റ് വില്ലേജിൽ, തൈവേലിക്കകം വീട്ടിൽ സറഫുദ്ദീൻ

8 മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടിൽ മൻഷാദ്

9 ആലപ്പുഴ വെസ്റ്റ് വില്ലേജിൽ കടവത്ത്ശ്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ

10 മണ്ണഞ്ചേരി തെക്കേ വെളിയിൽ മകൻ ഷാജി

11 കല്ലുപാലം വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ്

12 കോമളപുരം തയ്യിൽ വീട്ടിൽ സമീർ

13 കണക്കൂർ കണ്ണറുകാട് വീട്ടിൽ നസീർ

14 മണ്ണഞ്ചേരി ചാവടിയിൽ വീട്ടിൽ സക്കീർ ഹുസൈൻ,

15 മുല്ലയ്‌ക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷർനാസ് അഷറഫ്

Tags: MurderCourt verdictAdv. Renjith Sreenivasan
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies