ശ്രീ പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 28/01/2023 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ ശ്രീ ശങ്കര ശാന്തി നിലയം പാഠശാല കാലടി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൃഷ്ണ യജൂർവേദ സംഹിത പാരായണം നടന്നു. ആചാര്യ രമേശ് ദ്രാവിഡ് ഗണപതികൾ ആയിരുന്നു മുഖ്യ ആചാര്യൻ.
പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആദ്യമായി നടത്തിയ കൃഷ്ണ യജൂർവേദ സംഹിത പാരായണത്തിൽ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. പാരായണത്തിൽ പങ്കെടുത്തവരെയെല്ലാം ക്ഷേത്ര കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.