സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ അർദ്ധവാർഷിക പൊതുയോഗവും ക്രിസ്തമസ്സ് പുതുവത്സരാഘോഷവും ജനുവരി 27ന് മീരജിലെ ബാലഗന്ധർവ്വ നാട്യ ഗ്രഹത്തിൽ നടന്നു. സമാജം പ്രസിഡൻ്റ് മധുകുമാർ അദ്ധ്യക്ഷനായി. മുതിർന്ന അംഗ വി.സി. ജോസ് കേക്ക് മുറിച്ച് പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചു. പിന്നണി ഗായകൻ ശ്രീനാഥ് നയിച്ച ജോക് കാലിക്കറ്റി മെഗാഷോ പരിപാടി നടന്നു.
സെക്രട്ടറി വി.എ. ഷൈജു, എൻ.വി. സജീവൻ, മുജീബ് റഹ്മാൻ, പി.ടി. പുരുഷോത്തമൻ, കെ.വി. ജോൺസൺ, ഫെയ്മ സോണൽ സെക്രട്ടറിയും സമാജം മുൻ പ്രസിഡൻ്റുമായ ടി.ജി. സുരേഷ് കുമാർ, രാജൻ കെ പുതുശ്ശേരി, പ്രസാദ് നായർ, ട്രഷറർ വി.എം ദേവദാസ് എന്നിവർ പങ്കെടുത്തു.