പാലക്കാട്: പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം.തിരുവനന്തപുരം സ്വദേശി അനിൽകുമാർ ആണ് മരിച്ചത്. പള്ളിപ്പുറം കരിയണൂരിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ഒലവക്കോട് ട്രെയിനിന്റെ അടിയിൽപ്പെട്ട് വയോധികയുടെ രണ്ട് കാലും അറ്റുപോയിരുന്നു. അമൃത എക്സ്പ്രസിൽ കയറാൻ ശ്രമിച്ച അട്ടപ്പാടി സ്വദേശിനി മേരിക്കുട്ടിയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്, ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കവെ അപകടത്തിൽപ്പെടുകയായിരുന്നു.