എനിക്കു നൽകുന്ന വില വെറും 2400 രൂപ; മന്ത്രിമാരിൽ നിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാൻ വരികയുമില്ല: കേരള സാഹിത്യ അക്കാദമിക്കെതിരെ ചുള്ളിക്കാട്
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്കു നൽകുന്ന വില വെറും 2400 രൂപ; മന്ത്രിമാരിൽ നിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാൻ വരികയുമില്ല: കേരള സാഹിത്യ അക്കാദമിക്കെതിരെ ചുള്ളിക്കാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 11:31 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കേരള സർക്കാരിനെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സാഹിത്യോത്സവത്തിൽ തനിക്ക് വെറും 2400 രൂപ തന്ന് അപമാനിച്ചെന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് ജയചന്ദ്രൻ സിഐസിസിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചത്.

ജനുവരി 30ന് കേരളസാഹിത്യ അക്കാദമി സംഘടിപ്പിച്ച പരിപാടിയിൽ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ക്ഷണിച്ചിരുന്നു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്ത അദ്ദേഹത്തിന് തുച്ഛമായ പണം മാത്രമാണ് നൽകിയതെന്നാണ് ജയചന്ദ്രൻ കുറിച്ചത്. പ്രതിഫലമായി കിട്ടിയ പണം യാത്രാ ചിലവിന് പോലും തികയില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഉദ്ധരിച്ചാണ് ജയചന്ദ്രൻ സിഐസിസി ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്.

‘കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30-01-2024).
കേരളജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്‌ട്ര സാഹിത്യോത്സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു. ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.

പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-) എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്റൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-).
3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്.

പ്രബുദ്ധരായ മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.’-

Tags: Balachandran ChullikkaduKerala Sahitya Akademi
Share
Tweet
SendShare

More News from this section

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

വിമാനയാത്രയ്‌ക്ക് ലക്ഷങ്ങൾ ചെലവഴിച്ചത് ആര്? മുഖ്യമന്ത്രിയുടെ മൗനം സംശയത്തിന്റെ നിഴലിൽ!

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത്; Z+ സുരക്ഷയുള്ള ആളാണ്, മാറിനിൽക്കണം- മാധ്യമപ്രവർത്തകരോട് ധിക്കാരത്തോടെ അസിസ്റ്റന്റ് കമ്മിഷണര്‍ പീറ്റര്‍ കെ.ജെ

‘ടോയ്ലറ്റിൽ പോയാൽ താഴെ അറിയും, എല്ലാം ചോർന്നൊലിക്കുന്നു’; മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടിവരും; വി.ഡി. സതീശൻ

Latest News

ഓണം ബമ്പർ ഫലം പുറത്ത്; 30 കോടി ലഭിച്ചത് ഈ ടിക്കറ്റിന്….

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘ആരോപണങ്ങൾ തെളിയിക്കണം’; റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിക്കൊരുങ്ങി സാബു എം. ജേക്കബ്

അഖില ഭാരതീയപൂർവ്വ സൈനിക് സേവാ പരിഷത്തിന്റെയും സൈന്യ മാതൃ ശക്തിയുടെയും കണ്ണൂർ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

17കാരന് നേരെ ഗുരുതര ലൈംഗിക അതിക്രമം; 54 കാരന് 21 വർഷം കഠിന തടവ്

മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: എട്ടു വർഷത്തിന് ശേഷം പ്രതി പിടിയിൽ!

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies