മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിൻറെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2026, 12:50 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ജില്ലയിൽ അഞ്ചാംപനി ബാധിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പ്രതിരോധ കുത്തിവയ്പ് ലഭിച്ചിരുന്നോയെന്നും വാക്സിനേഷൻ സംബന്ധിച്ച വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്മീഷൻ പരിശോധിക്കും.

വളവന്നൂരിൽ 10 മാസം പ്രായമുള്ള കുഞ്ഞും പൊന്മളയിൽ ഒന്നര വയസുകാരനുമാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. സംഭവത്തിൽ ശിശുക്ഷേമ വകുപ്പിനോടും ജില്ലാ മെഡിക്കൽ ഓഫീസറോടും കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

വാക്സിനേഷൻ നില പരിശോധിക്കും
കുട്ടികൾക്ക് കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പുകൾ ലഭിച്ചിരുന്നോയെന്നും വാക്സിനേഷൻ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചിരുന്നോയെന്നും പരിശോധിക്കും. വാക്സിനേഷനോട് വിമുഖത കാണിക്കുന്ന പ്രദേശങ്ങളോ വിഭാഗങ്ങളോ ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്.

മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല
ആരോഗ്യവകുപ്പിന്റെ പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷമായി മലപ്പുറം ജില്ലയിൽ ഏകദേശം മൂന്നിലൊന്ന് കുട്ടികൾക്കും അഞ്ചാംപനിക്കെതിരായ രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ് പൂർണമായി ലഭിച്ചിട്ടില്ല. വളവന്നൂർ, കുറ്റിപ്പുറം, വേങ്ങര, പൂക്കോട്ടൂർ മേഖലകളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

2025–26ൽ 63 ശതമാനം കുട്ടികൾക്കാണ് രണ്ട് ഡോസുകളും ലഭിച്ചത്. 2024–25ൽ ഇത് 61 ശതമാനവും 2023–24ൽ 63 ശതമാനവുമായിരുന്നു. വേങ്ങര, താനൂർ, മലപ്പുറം, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മേഖലകളിൽ രണ്ട് ഡോസുകളും ലഭിക്കാത്ത കുട്ടികളുടെ എണ്ണം 40 ശതമാനത്തിലേറെയാണ്.

രോഗവ്യാപനം തടയാൻ വാക്സിനേഷൻ ക്യാമ്പുകൾ
മലപ്പുറം ജില്ലയിൽ ഈ വർഷം ഇതുവരെ 63 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായും 400ലേറെ പേർക്ക് രോഗബാധ സംശയിക്കുന്നതായും ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വളവന്നൂർ ആരോഗ്യ ബ്ലോക്കിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തത്. വാക്സിനേഷൻ ക്യാമ്പുകളും ബോധവത്കരണ പ്രവർത്തനങ്ങളും മേഖലയിൽ ശക്തമാക്കിയിട്ടുണ്ട്.

അഞ്ചാംപനി അതിവേഗം പകരുന്ന വൈറസ് രോഗമാണ്. പനി, ജലദോഷം, കണ്ണിന് ചുവപ്പ് എന്നിവയ്‌ക്ക് പിന്നാലെ ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണങ്ങൾ. ഗുരുതരമായാൽ ന്യൂമോണിയ, മസ്തിഷ്കജ്വരം തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കുട്ടികൾക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പ് സമയബന്ധിതമായി ഉറപ്പാക്കുന്നതിലും വാക്സിനേഷൻ സംബന്ധിച്ച ആശങ്കകളും വിമുഖതകളും പരിഹരിക്കുന്നതിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ ശക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Tags: malapurammeasles vaccination
Share
Tweet
SendShare

More News from this section

അഖില ഭാരതീയപൂർവ്വ സൈനിക് സേവാ പരിഷത്തിന്റെയും സൈന്യ മാതൃ ശക്തിയുടെയും കണ്ണൂർ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും നടന്നു

17കാരന് നേരെ ഗുരുതര ലൈംഗിക അതിക്രമം; 54 കാരന് 21 വർഷം കഠിന തടവ്

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: എട്ടു വർഷത്തിന് ശേഷം പ്രതി പിടിയിൽ!

ദുരൂഹതയുടെ നിഴലിൽ ‘നഖ്-ശബന്ദിയ ത്വരീഖത്ത്’; തീവ്ര ഇസ്ലാമിക സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യം; ഒഴുകിയെത്തുന്നത് കോടികൾ

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്‌ക്ക് വെട്ടേറ്റു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ആക്രമണം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ

മണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ബാക്കി; ശബരിമലയി‌ൽ അരവണ നിർമ്മാണത്തിൽ പ്രതിസന്ധി തു‌ടരുന്നു

Latest News

മലപ്പുറത്ത് അഞ്ചാംപനി ബാധിച്ച് കുട്ടികളുടെ മരണം; മൂന്നിലൊന്ന് കുട്ടികൾക്കും രണ്ട് ഡോസ് ലഭിച്ചിട്ടില്ല; ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി വിദർശ കെ. വിനോദ്; ഇരട്ട വെള്ളിയുമായി ആദ്യ മലയാളി ഷൂട്ടർ

പൊലീസുകാരൻ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച തൊണ്ടിമുതൽ കണ്ടെത്തി; ഹാൻസ് ചാക്കുകൾ സബിത്ത് ഒളിപ്പിച്ചത് പൊലീസ് ക്വാർട്ടേഴ്സിൽ

‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം, കശ്മീർ അനധികൃതമായി കൈയ്യടക്കി’; വിവാദ പരാമർശങ്ങളിലുടെ ശ്രദ്ധനേടിയ മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യം

സ്കൂൾ പ്രഭാതഭക്ഷണത്തിൽ പല്ലി; തമിഴ്നാട്ടിൽ 38 വിദ്യാർഥികൾ ആശുപത്രിയിൽ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies