ഇംഗ്ലീഷ് കപ്പൽ തകർത്ത് ബുമ്ര കൊടുങ്കാറ്റ്; ടെസ്റ്റിൽ 150 വിക്കറ്റ് തികച്ച് പേസർ; ഇന്ത്യക്ക് മികച്ച ലീഡ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലീഷ് കപ്പൽ തകർത്ത് ബുമ്ര കൊടുങ്കാറ്റ്; ടെസ്റ്റിൽ 150 വിക്കറ്റ് തികച്ച് പേസർ; ഇന്ത്യക്ക് മികച്ച ലീഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 143 റൺസിന്റെ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 253 റൺസിൽ അവസാനിച്ചു. ഫ്‌ളാറ്റ് പിച്ചിൽ ജസ്പ്രീത് ബുമ്രയുടെ ആറു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ട് നിരയുടെ കഥ കഴിച്ചത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 150 വിക്കറ്റുകളെന്ന നാഴികകല്ലും ബുമ്ര പിന്നിട്ടു. യശസ്വി ജയ്‌സ്വാളിന്റെ ഇരട്ടസെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ 396 റൺസ് നേടിയത്.

മികച്ച രീതിയിൽ മറുപടി ബാറ്റിംഗ് ആരംഭിച്ചെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇംഗ്ലണ്ട് ബാറ്റർമാർക്ക് താളം കണ്ടെത്താനായില്ല. അർദ്ധ സെഞ്ച്വറി നേടിയ സാക് ക്രൗളിയാണ്(76) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറർ. ബെൻ ഡക്കറ്റ് (21), ഒലി പോപ്പ് (23), ജോ റൂട്ട് (5), ജോണി ബെയർസ്റ്റോ (25),ബെൻ ഫോക്സ് (6), റിഹാൻ അഹമ്മദ് (6), ടോം ഹാർട്ട്ലി (21), ജെയിംസ് ആൻഡേഴ്സൻ (6), എന്നിവരാണ് പുറത്തായ താരങ്ങൾ. എട്ട് റൺസുമായി ഷൊയ്ബ് ബഷീർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്‌ത്തി.

ആറിന് 336 റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്ന് മത്സരം പുനരാരംഭിച്ചത്. രവിചന്ദ്ര അശ്വിനും യശസ്വി ജയ്‌സ്വാളുമായിരുന്നു ക്രീസിൽ. ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട സെഞ്ച്വറിയും യശസ്വി നേടി. 19 ബൗണ്ടറിയും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 209 റൺസെടുത്ത യശസ്വിയെ ജെയിംസ് ആൻഡേഴ്‌സനാണ് പുറത്താക്കിയത്. അശ്വിനെയും മടക്കിയത് ആൻഡേഴ്‌സനാണ്. പിന്നാലെ ബുമ്ര(6), മുകേഷ് കുമാർ(0) എന്നിവരുടെ വിക്കറ്റും നഷ്ടമായതോടെ ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്‌സൺ, ഷൊയ്ബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. ടോം ഹാർട്‌ലി ഒരു വിക്കറ്റും നേടി.

 

Tags: india-england testJasprit Bumrah
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies