വിവാഹേതര ബന്ധമെന്ന സംശയത്തിൽ 40-കാരിയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഡൽഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം. പോലീസെത്തുമ്പോൾ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഇവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. യുവതിയുടെ ഭർത്താവ് കുന്ദൻ ഷായെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ സംശയിച്ചിരന്നയാൾ അവർക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നതായും ഇതിലുണ്ടായ പക കാരണമാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇരുവരും മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം. കുട്ടികൾ സ്കൂളിലോ പുറത്തോ പോയിരുന്നു. ഭാര്യ തന്നെ പതിവായി അവഗണിച്ചിരുന്നതായും അവർ മറ്റ് പല ബന്ധങ്ങളും ഉണ്ടായിരന്നതായി വിശ്വസിച്ചിരുന്നുവെന്നും കുന്ദൻ പോലീസിന് മൊഴിനൽകി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. പിടിയിലായ പ്രതിയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൊബൈൽ ഇയാൾ തകർത്തിരുന്നു. എന്നാൽ പോലീസ് ഇതിലെ വിവരങ്ങൾ ശേഖരിച്ചു.