നവിമുംബൈ: കഴിഞ്ഞ വർഷം അനധികൃതമായി താമസിച്ചിരുന്ന 411 നൈജീരിയക്കാർ ഉൾപ്പെടെ 506 വിദേശ പൗരന്മാരെ കണ്ടെത്തി നവി മുംബൈ പോലീസ്. പ്രദേശത്തെ മയക്കുമരുന്ന് വിൽപന തടയുന്നതിനായി നടത്തിയ തിരച്ചിലിനിടെയാണ് ഇവരെ കണ്ടെത്തിയതെന്ന് മുംബൈ പോലീസ് മേധാവി മിലിന്ദ് ഭരംബെ പറഞ്ഞു. കൃത്യമായ രേഖകളില്ലാതെയും വിസാ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയിൽ തങ്ങുന്നവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.
411 നൈജീരിയക്കാരിൽ പലരും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നവി മുംബൈയിൽ അനധികൃതമായി താമസിക്കുന്ന 483 വിദേശികൾക്ക് രാജ്യം വിടാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു.