ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണം വിപണി തുറന്ന് കൊടുക്കാൻ; കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർത്തത് സിപിഎമ്മിന്റെ തലതിരിഞ്ഞ നയങ്ങൾ: സന്ദീപ് വാചസ്പതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണം വിപണി തുറന്ന് കൊടുക്കാൻ; കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തത് സിപിഎമ്മിന്റെ തലതിരിഞ്ഞ നയങ്ങൾ: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തത് സിപിഎമ്മിന്റെ തലതിരിഞ്ഞ നയങ്ങളാണെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ക്ഷണിച്ചു വരുത്തും എന്ന ബജറ്റ് പ്രഖ്യാപനം സിപിഎം പ്രചരിപ്പിച്ചിരുന്ന നയത്തിന് വിരുദ്ധമാണ്. മുതലാളിത്ത വിരുദ്ധ നയം വഴിയിൽ ഉപേക്ഷിച്ചു എന്നതാണ് ബജറ്റിലെ ഏറ്റവും വലിയ പ്രത്യേകതയെന്നും വാചസ്പതി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം.

‘ഇത്തവണത്തെ കേരള ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത സിപിഎം അവരുടെ മുതലാളിത്ത വിരുദ്ധ നയം വഴിയിൽ ഉപേക്ഷിച്ചു എന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ക്ഷണിച്ചു വരുത്തും എന്ന ബജറ്റ് പ്രഖ്യാപനം ഇന്നലെ വരെ സിപിഎം പ്രചരിപ്പിച്ച നയത്തിന് വിരുദ്ധമാണ്. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടു ചോർ വാരിച്ച്, രക്തസാക്ഷികളെ സൃഷ്ടിച്ച് കേരളത്തിന്റെ വികസനം പതിറ്റാണ്ടുകൾ പിറകോട്ടടിച്ചതിന് ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണം കേരളത്തിന്റെ വിപണി തുറന്ന് കൊടുക്കാൻ. ടി.പി ശ്രീനിവാസൻ എന്ന വന്ദ്യ വയോധികനോടും ജീവച്ഛവം ആയി കിടക്കുന്ന പുഷ്പനോടും പ്രത്യേകമായി മാപ്പ് പറയണം. സമയം കിട്ടുമ്പോൾ സഖാവ് ബാലഗോപാലിനോട് പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്‌പനെ അറിയാമോ എന്ന് കൂടി ചോദിക്കണം. ഇവരുടെ ആഹ്വാനം കേട്ട് തെരുവിലിറങ്ങിയവർക്ക് എന്ത് പറയാനുണ്ട് എന്നറിയാൻ ആഗ്രഹമുണ്ട്.

കുട്ടി സഖാക്കന്മാരോട് ഒരു അഭ്യർത്ഥന കൂടി ഉണ്ട്. കേന്ദ്രം സ്വകാര്യ മുതലാളിമാരെ സഹായിക്കുന്നു എന്ന വായ്‌ത്താരി അവസാനിപ്പിക്കണം. സ്വകാര്യ മൂലധനം വെറുക്കപ്പെടേണ്ടതാണ് എന്ന മൂരാച്ചി നയം പുതിയ തലമുറയെ ഇനിയെങ്കിലും പഠിപ്പിക്കരുത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കിയത് നിങ്ങളുടെ തലതിരിഞ്ഞ നയങ്ങളാണ്. ഛർദ്ദിച്ചത് വാരി വിഴുങ്ങാൻ നിങ്ങളുടെ പാർട്ടി പണ്ട് മുതലേ സമർത്ഥൻമാരാണ്. പക്ഷേ ഇതെല്ലാം തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളർന്ന് വരുന്നുണ്ടെന്ന് മനസിലാക്കണം.’- സന്ദീപ് വാചസ്പതി കുറിച്ചു.

Tags: sandeep vachaspatiKerala Budgetkerala
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies