ഓപ്പറേഷൻ റൂമിൽ വിളയാടി 'പോക്കിരി'; തലച്ചോ‍ർ തുറന്നുള്ള ശസ്ത്രക്രിയക്കിടെ രോ​ഗിയെ സിനിമ കാണിച്ച് ഡോക്ടർമാർ; ട്യൂമർ നീക്കം ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഓപ്പറേഷൻ റൂമിൽ വിളയാടി ‘പോക്കിരി’; തലച്ചോ‍ർ തുറന്നുള്ള ശസ്ത്രക്രിയക്കിടെ രോ​ഗിയെ സിനിമ കാണിച്ച് ഡോക്ടർമാർ; ട്യൂമർ നീക്കം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 08:46 am IST
FacebookTwitterWhatsAppTelegram

അമരാവതി: ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് രോ​ഗിക്ക് അനസ്തേഷ്യ നൽകുന്നത് പതിവാണ്. ഇതുവഴി ഓപ്പറേഷന് മുൻപ് രോ​ഗികൾ അബോധാവസ്ഥയിലാകും. എന്നാൽ അപൂർവ്വം ചില കേസുകളിൽ രോ​ഗികളെ ഉണർത്തിയിരുത്തിയും ശസ്ത്രക്രിയ നടത്തും. ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ ദൗത്യമാണത്. അത്തരമൊരു സാഹചര്യത്തിൽ രോ​ഗിയെ ഉണർത്തി ഇരുത്തി തലച്ചോറിലെ ഒരു മുഴ നീക്കം ചെയ്തിരിക്കുകയാണ് ഡോക്ടർമാർ.

48-കാരനായ പാണ്ഡുവാണ് അതിസങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായത്. സമ്മർദ്ദം കൂടാതെ ഉണർന്നിരിക്കാൻ അദ്ദേഹത്തെ സഹായിച്ചത് മഹേഷ് ബാബുവിന്റെ ‘പോക്കിരി’ എന്ന സിനിമയായിരുന്നു. പാണ്ഡുവിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായ പോക്കിരി ശസ്ത്രക്രിയ നടക്കുന്ന വേളയിൽ സംപ്രേഷണം ചെയ്തുനൽകി. ആക്ഷൻ സിനിമയായ പോക്കിരിയിലെ മാസ് രം​ഗങ്ങൾ ആസ്വദിച്ചിരുന്ന പാണ്ഡുവിന്റെ തലച്ചോറിൽ നിന്നും അതിവിദ​ഗ്ധമായി ട്യൂമർ നീക്കം ചെയ്യാനും ഡോക്ടർമാർക്ക് സാധിച്ചു.

ഗുണ്ടൂരിലെ ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻമാരായിരുന്നു സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് പിന്നിൽ. ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആശുപത്രി സൂപ്രണ്ട് കിരൺ കുമാറാണ് ഇക്കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഇളപ്പരു ഗ്രാമവാസിയാണ് പാണ്ഡു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ജനുവരി 2ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിശോധനകൾക്കൊടുവിൽ പാണ്ഡുവിന്റെ തലച്ചോറിൽ ട്യൂമറുണ്ടെന്ന് ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കണ്ടെത്തി. കാലിന്റെയും കൈയുടെയും പ്രവർത്തനത്തെ ബാധിക്കുന്ന ട്യൂമറായിരുന്നു അത്. തുടർന്ന് രോ​ഗിയെ ഉണർത്തി ഇരുത്തി മസ്തിഷ്ക ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു. ജനുവരി 25നായിരുന്നു ഓപ്പറേഷൻ നടന്നത്. സുഖം പ്രാപിച്ച പാണ്ഡു കഴിഞ്ഞ ശനിയാഴ്ച ആശുപത്രി വിടുകയും ചെയ്തു.

Tags: PokiriPatientGunturbrain surgery
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies