ന്യൂഡൽഹി: അർബുദം സ്ഥിരീകരിച്ച ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യവാനായി വേഗം തിരിച്ചെത്തട്ടെയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
I join the people of India in wishing speedy recovery and good health to His Majesty King Charles III. https://t.co/86mKg9lE1q
— Narendra Modi (@narendramodi) February 6, 2024
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബ്രിട്ടീഷ് രാജാവിന് (75) അർബുദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത്. ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ മൂലം ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് അദ്ദേഹത്തിന് കാൻസർ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ചികിത്സ തുടങ്ങുന്നതോടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് അദ്ദേഹം താത്കാലികമായി വിട്ടുനിൽക്കും.
അഭ്യൂഹ വാർത്തകൾ പ്രചരിക്കാതിരിക്കാനാണ് അർബുദ ബാധയെക്കുറിച്ച് വെളിപ്പെടുത്താൻ രാജാവ് ആവശ്യപ്പെട്ടതെന്ന് കൊട്ടാരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.