പത്തനംതിട്ട: ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രത്തിൽ മോഷണം നടന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുനാട് സ്വദേശി സുരേഷാണ് അറസ്റ്റിലായത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. സംഭവത്തിൽ മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രത്തിൽ മോഷണം നടന്നത്. ഉപദേവതാ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളുൾപ്പെടെ മോഷ്ടാക്കൾ തകർത്തിരുന്നു.
ആലപ്പുഴ വെട്ടിയാർ രാമനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലും കോഴിക്കോട് നന്മണ്ടയിലെ ക്ഷേത്രങ്ങളിലും അടുത്തിടെ മോഷണങ്ങൾ നടന്നിരുന്നു. ഹൈന്ദവ ആരാധനാലയങ്ങളിൽ തുടർച്ചയായി നടക്കുന്ന മോഷണ സംഭവത്തിൽ പത്തനംതിട്ട ബിജെപി മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.