പ്രധാനമന്ത്രിയെ സ്വീകരിക്കാൻ യുഎഇ; 'അഹ്ലാൻ മോദിയുടെ' ബുക്കിംഗ് 65,000 കടന്നു; രജിസ്‌ട്രേഷൻ അവസാനിപ്പിച്ച് സംഘാടകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ യുഎഇ; ‘അഹ്ലാൻ മോദിയുടെ’ ബുക്കിംഗ് 65,000 കടന്നു; രജിസ്‌ട്രേഷൻ അവസാനിപ്പിച്ച് സംഘാടകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 10:49 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ യുഎഇയിൽ ഒരുക്കുന്ന ‘അഹ്ലാൻ മോദി’ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ അവസാനിപ്പിച്ച് സംഘാടകർ. ബുക്കിംഗ് 65,000 പിന്നിട്ടതോടെയാണ് ബുക്കിംഗ് നിർത്തിവച്ചത്. ഈ മാസം 13-ന് അബുദാബി സായിദ് സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്ലാൻ മോദി’ സമ്മേളനം നടക്കുന്നത്.

യുഎഇയിൽ നടക്കുന്ന ഏറ്റവും വലിയ പ്രവാസി പൊതുസമ്മേളനമായി ‘അഹ്ലാൻ മോദിയെ’ മാറ്റാനുള്ള ഒരുക്കത്തിലാണെന്ന് സംഘാടകർ. 150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. സമ്മേളനത്തിൽ എണ്ണൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാനായുള്ള രജിസ്ട്രേഷനിൽ വലിയ ജനബാഹുല്യമാണ് കാണാനായത്

സമ്മേളനത്തിലേക്കുള്ള കലാസാംസ്‌കാരിക പരിപാടികളുടെ പരിശീലനം ദുബായിൽ പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളുടെ തനതു പരിപാടികൾ ചേർത്ത് ആവിഷ്‌ക്കരിക്കുന്ന കലാവിരുന്നിൽ നിരവധി അത്ഭുതങ്ങളാണ് ഒളിപ്പിച്ചിരിക്കുന്നത്. മറുനാട്ടിൽ നാനാത്വത്തിൽ ഏകത്വം പ്രകടമാകുന്ന പരിപാടിയാകും ഇത്. ഇന്ത്യയുടെയും യുഎഇയുടെയും സൗഹൃദ ബന്ധത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും ഇഴയടുപ്പം പരിപാടികളിൽ നിറയും. ആയിരക്കണക്കിന് തൊഴിലാളികളും മറുനാട്ടിൽ നരേന്ദ്രമോദിയെ കാണാനെത്തും.

ഫെബ്രുവരി 13 യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി 14 ന് അബുദാബിയിലെ ബാപ്‌സ് സ്വാമിനാരായൺ ക്ഷേത്രം ഉദ്ഘാടനം ചെയ്യും. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്.

 

 

 

 

Tags: UAEABUDABIAHLAN MODI
Share
Tweet
SendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies