ചരിത്രത്തിലേക്ക് വേരൂന്നിയ സൃഷ്ടികൾ; 'അപൂർവ്വതയെ' ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച 12-കാരൻ; യുനെസ്കോയുടെ ഹെറിറ്റേജ് ആർട്ടിസ്റ്റ് പദവി ​ഗുജറാത്തുകാരന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രത്തിലേക്ക് വേരൂന്നിയ സൃഷ്ടികൾ; ‘അപൂർവ്വതയെ’ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച 12-കാരൻ; യുനെസ്കോയുടെ ഹെറിറ്റേജ് ആർട്ടിസ്റ്റ് പദവി ​ഗുജറാത്തുകാരന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 08:06 am IST
Facebook
Twitter
WhatsAppTelegram

യുനെസ്കോയുടെ പൈതൃക ബഹുമതി സ്വന്തമാക്കി ​ഗുജറാത്ത് സ്വദേശിയായ 12-കാരൻ. ബാല്യത്തിന്റെ ചാപല്യങ്ങൾ നന്നേ ഇല്ലാത്ത കുട്ടിയാണ് അയാൻ. ആ​ഗോള തലത്തിൽ നേരിടുന്ന പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അവൻ ശ്രദ്ധാലുവാണ്. ചരിത്രത്തോടുള്ള അവന്റെ അടങ്ങാത്ത അഭിനിവേശമാണ് അവന്റെ കരവിരുതിൽ വിരിയുന്ന ഓരോ ചിത്രങ്ങളും. പ്രായത്തിനേക്കാളേറെ പക്വമായാണ് അയാൻ ഓരോ സൃഷ്ടിയും ലോകത്തിന് മുന്നിൽ‌ അവതരിപ്പിക്കുന്നത്. ലോകം ഒന്നടങ്കം അവന്റെ സൃഷ്ടികൾക്ക് മുൻപിൽ വിസ്മയം കൂറുകയാണ്.

വിധി വില്ലനായി എത്തുമെന്ന പോലെ, അയന്റെ ജീവിതത്തിലേക്ക് എത്തിയ വില്ലനായിരുന്നു ഡുചെൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) എന്ന അപൂർവ രോ​ഗം. എട്ടാം വയസിലായിരുന്നു അയാനെ രോ​ഗം കവർ‌ന്നത്. ദശലക്ഷത്തിൽ ഒരാളെ മാത്രം ബാധിക്കുന്ന രോ​ഗമാണിത്. രോ​ഗത്തിന്റെ അപൂർവ്വതയും ചികിത്സയുടെയും മരുന്നിന്റെയും ലഭ്യത കുറവും ആദ്യഘട്ടത്തിൽ അയാന്റെ ജീവിതത്തിന് മങ്ങലേൽപ്പിച്ചു. എന്നിരുന്നാലും മകന്റെ ചികിത്സയ്‌ക്കായി ഏതറ്റം വരെയും പോകാൻ അവന്റെ കുടുംബം തയ്യാറായിരുന്നു. വിറ്റിലിപ്സോ എന്നറിയപ്പെടുന്ന മരുന്നാണ് അയാന്റെ രോ​ഗം ഭേദമാക്കാൻ ആവശ്യമുള്ളത്. കോടി കണക്കിന് വിലയുള്ള ഈ മരുന്ന് യുകെ ആസ്ഥാനമായുള്ള കമ്പനിയിൽ നിന്നാണ് എത്തുന്നത്. 2.5 മുതൽ മൂന്ന് കോടി രൂപ വരെ സമാഹരിച്ച് മാതാപിതാക്കൾ മകനായി മരുന്ന് ​ഗുജറാത്തിലെത്തിച്ചു.

അപൂർവ്വത എന്തെന്നാൽ, ഭീമാകാരമായ ഈ തുക സമാഹരിച്ചത് അയാന്റെ മിടുക്ക് കൊണ്ടായിരുന്നു, അവന്റെ കഴിവ് കൊണ്ടായിരുന്നു. അവന്റെ ചികിത്സ തുടരുന്നതിനും കഴിവുകൾ ആഘോഷമാക്കുന്നതിനുമായി മാതാപിതാക്കൾ‌ മുംബൈയിൽ ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചു. ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ ഓരോ ക്യൻവാസും ലോകം ആവേശത്തോടെ സ്വന്തമാക്കി. ഇന്ത്യയിലുടനീളം ചൂടപ്പം പോലെയാണ് അയന്റെ ചിത്രങ്ങൾ വിറ്റഴിഞ്ഞത്. രോ​ഗത്തിന്റെ വേദന തിന്നുന്നതിനിടെയിലും അവന്റെ കലയോടുള്ള അഭിനിവേശം വർദ്ധിക്കുകയായിരുന്നു. ഈ അസാധാരണമായ കഴിവിനെ അം​ഗീകരിക്കുകയാണ് യുനെസ്കോ. യുനെസ്കോയുടെ പൈതൃക ബഹുമതിയും ഹെറിറ്റേജ് ആർട്ടിസ്റ്റ് എന്ന വിശിഷ്ട പദവിയും ലഭിച്ചിരിക്കുകയാണ് ഈ കുഞ്ഞു ബാലന്. ലോകമെമ്പാടും തന്റെ വേദന, ചിത്രങ്ങളാക്കി അവൻ ഡിഎംഡിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നു.

Tags: unescoGujarat ArtistMuscular DystrophyUNESCO Heritage Honour
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies