ന്യൂഡൽഹി: തമിഴ്നാട്ടിൽ ദേശീയതയുടെ പടയൊരുക്കം. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രമുഖ എഐഎഡിഎംകെ അംഗങ്ങൾ ബിജെപിയിൽ. മുൻ എംഎൽഎമാരടക്കമുള്ളവരാണ് ഇന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ എഐഎഡിഎംകെ ബാന്ധവം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം അണിച്ചേർന്നത്.
#WATCH | Former AIADMK leaders join the BJP in the presence of Union Minister Rajeev Chandrasekhar and Tamil Nadu BJP President K Annamalai, in Delhi. pic.twitter.com/luFuXalMdn
— ANI (@ANI) February 7, 2024
മുൻ എഐഎഡിഎംകെ മന്ത്രി ഗോമതി ശ്രീനിവാസൻ, കരൂർ മുൻ എംഎൽഎ കെ. വടിവേൽ, മുൻ എംഎൽഎ ആർ. ദുരൈസാമി, പി.എസ്. കന്ദസാമി, എം.വി. രത്നം, ആർ. ചിന്നസാമി, എസ്.എം. വാസൻ, എസ്. മുത്തുകൃഷ്ണൻ, പി,എസ്. അരുൾ, ആർ. രാജേന്ദ്രൻ, എ. പ്രഭു, വി.ആർ. ജയരാമൻ, കെ ബാലസുബ്രഹ്മണ്യൻ, എ. ചന്ദ്രശേഖരൻ, മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കെ.ആർ. തങ്കരാസ് എന്നിവരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈ, കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ മുരുഗൻ എന്നിവർ പാർട്ടി അംഗത്വം നേടിയവരെ സ്വീകരിച്ചു.















