ചെന്നൈ: തമിഴ്നാട്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് ബസ് യാത്രിക റോഡിൽ വീണു. മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലെ യാത്രികയാണ് പ്ലാറ്റ്ഫോം തകർന്ന് റോഡിലേക്ക് വീണത്. വള്ളാളർ നഗറിനും തിരുവർക്കാടിനും ഇടയിൽ സർവീസ് നടത്തുന്ന ബസിലായിരുന്നു സംഭവം.
ബസ് യാത്രിക തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റ സമയമായിരുന്നു അപകടം. ഉടൻ തന്നെ ബസ് യാത്രികർ വിവരം അറിയിച്ചതോടെ ഡ്രൈവർ വാഹനം നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.