ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന് അർബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രതികരണം പുറത്ത്. ഗ്രനഡയുടെ 50-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് കൊണ്ടുള്ള പരസ്യ പ്രസ്താവനയാണ് പുറത്തിറക്കിയത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാഷ്ട്രം കെട്ടിപ്പടുക്കുകയും ലോകത്ത് വേറിട്ട സ്ഥാനം ഉറപ്പിക്കാനും ഗ്രനേഡയ്ക്ക് സാധിച്ചു. കോമൺവെൽത്ത് കുടുംബത്തിലെ സുപ്രാധാന അംഗമാണ് ഗ്രനേഡയെന്നും ചാൾസ് രാജകുമാരന്റെ പ്രസ്താവനയിൽ പറയുന്നു.
ഈ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്താനും നിങ്ങളോടൊപ്പം ആയിരിക്കാൻ സാധിക്കാത്തതിലും ഞാൻ എത്രമാത്രം ഖേദിക്കുന്നു എന്ന് എനിക്ക് മാത്രമേ പറയാൻ കഴിയൂ. ഗ്രനേഡിയൻ സമൂഹത്തിൽ ഉൾപ്പെട്ട ഗ്രനേഡ, കാരിയാകു, പെറ്റിറ്റ് മാർട്ടിനിക് എന്നിവിടങ്ങളിലുള്ളവരുടെ സന്തോഷത്തിനൊപ്പം പങ്കുച്ചേരുന്നു. ‘ഒരു മനുഷ്യൻ, ഒരു കുടുംബം’ പോലെ നിങ്ങൾ നേടിയതും ഭാവിയിലേക്കും ആഘോഷിക്കപ്പെടുന്ന ഈ സുവർണാവസരത്തിൽ എല്ലാവർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു-പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് രാജാവിന് അർബുദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത്. ബക്കിംഗ്ഹാം കൊട്ടാരമാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചത്. എന്ത് തരമാണെന്നോ ഏത് അവയവങ്ങളെ ബാധിച്ചു എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.