പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപണം; ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും; അന്വേഷണം വേണമെന്നും ആവശ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപണം; ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും; അന്വേഷണം വേണമെന്നും ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 06:57 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം നടന്ന പാകിസ്താൻ പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യൻ യൂണിയനും. തിരഞ്ഞെടുപ്പിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള കുറിച്ച് അന്വേഷണം ആവശ്യമാണെന്നും ഇവർ വ്യക്തമാക്കി. പാകിസ്താനിലെ മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫിന്റേയും ഇമ്രാന്റെ ഖാന്റേയും പാർട്ടി സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു പ്രധാന മത്സരം. വോട്ടെണ്ണലിന് പിന്നാലെ ഇരുകൂട്ടരും വിജയ പ്രഖ്യാപനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പാക് അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 133 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയ സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണശ്രമങ്ങൾ ഉണ്ടായി. ഇതോടെയാണ് തിരഞ്ഞെടുപ്പിനെ കുറിച്ചും ഫലപ്രഖ്യാപനത്തെ കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് അനാവശ്യമായ നിയന്ത്രണങ്ങളാണ് ഇപ്പോൾ പാകിസ്താനിൽ ഉള്ളതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഗുരുതരമായ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും ന്യായമായ രീതിയിലാണോ തിരഞ്ഞെടുപ്പ് നടന്നതെന്നതിൽ സംശയമുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ ആരോപിച്ചു. അടുത്ത സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളെയോ വിജയം അഭിപ്രായപ്പെട്ട പാർട്ടികളെ അഭിനന്ദിക്കാനോ യൂറോപ്യൻ യൂണിയനും യുഎസും ബ്രിട്ടണും തയ്യാറായിട്ടില്ല.

245ൽ 98 സീറ്റുകളാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫിന്റെ സ്ഥാനാർത്ഥികൾ നേടിയത്. നവാസ് ഷെരീഫിന്റെ പിഎംഎൽഎൻ പാർട്ടി 69 സീറ്റുകൾ നേടി. നിലവിൽ ജയിലിൽ തുടരുന്ന ഇമ്രാൻ ഖാന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തന്റെ പാർട്ടിയെ തകർക്കാൻ സൈന്യം ഇടപെടൽ നടത്തിയെന്ന ആരോപണവുമായി ഇമ്രാൻ ഖാനും രംഗത്തെത്തിയിരുന്നു.

Tags: USUKEUgeneral electionPakisthanFEATURED2
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies