വാലന്റൈൻസ് ദിനത്തിൽ റീറിലീസുകളുടെ പെരുമഴ; എത്തുന്നത് ഈ ചിത്രങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വാലന്റൈൻസ് ദിനത്തിൽ റീറിലീസുകളുടെ പെരുമഴ; എത്തുന്നത് ഈ ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 04:31 pm IST
FacebookTwitterWhatsAppTelegram

ബോക്‌സോഫീസിൽ മികച്ച വിജയം നേടിയ ചിത്രങ്ങൾ റീ-റിലീസ് ചെയ്യുന്നത് ഇപ്പോൾ ഒരു ട്രെൻഡാണ്. അത്തരത്തിൽ ഈ വാലന്റെൻസ് ദിനത്തിൽ ഒരുപിടി ചത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പ്രേമം ആണ് ആദ്യം റിലീസ് ചെയ്ത ചിത്രം. തമിഴ്‌നാട്ടിലാണ് ചിത്രം ഇപ്പോൾ പ്രദർശനം നടക്കുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷവും ചിത്രത്തിന് തമിഴ്‌നാട്ടിൽ വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

കാർത്തിയും പ്രിയാമണിയും പ്രധാനവേഷത്തിലെത്തിയ പരുത്തിവീരനാണ് റീറിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റീറിലീസ് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. അമീർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം 2007 ഫെബ്രുവരിയിലാണ് പ്രദർശനത്തിനെത്തിയത്. 300 ദിവസത്തോളമാണ് തമിഴ്‌നാട്ടിൽ ചിത്രം പ്രദർശനം നടത്തിയത്. പരുത്തിവീരനും ഈ മാസം പ്രദർശനത്തിനെത്തും. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

തൃഷയും വിജയ് സേതുപതിയും പ്രധാനവേഷത്തിൽ എത്തിയ 96 ആണ് മറ്റൊരു ചിത്രം. സി പ്രേംകുമാർ സംവധാനം ചിത്രം 2018 ലാണ് റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം ഫെബ്രുവരി 14 നാണ് തീയേറ്ററുകളിലെത്തുന്നത്. റീറിലീസ് സംബന്ധിച്ച വാർത്തകൾ അണിയറ പ്രവർത്തകരും തിങ്ക് മ്യൂസിക്കും പുറത്തുവിട്ടു. 18 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ ലഭിച്ചിരുന്നു.

ദുൽഖർ സൽമാനും ബോളിവുഡ് നായിക മൃണാൾ താക്കൂറും പ്രധാനവേഷങ്ങളിൽ എത്തിയ സീതാരാമമാണ് മറ്റൊരു ചിത്രം. സീതാരാമത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഫെബ്രുവരി 14നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. തെലുങ്കിൽ മാത്രമേ ചിത്രത്തിന്റെ റീറിലീസ് ഉണ്ടാവുകയുള്ളു. 2022 ൽ പുറത്തുവന്ന ചിത്രത്തിൽ രശ്മിക മന്ദാനയും ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു.

 

Tags: SUBRERELEASE
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies