''മുൻവിധി കൂടാതെ, പ്രസന്നരായി, ശൂന്യമായ മനസോടെ ഭ്രമയു​ഗം കാണണം, എങ്കിലേ ആസ്വദിക്കാനാവൂ''; ട്രെയിലർ ലോഞ്ചിനിടെ മമ്മൂട്ടി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

”മുൻവിധി കൂടാതെ, പ്രസന്നരായി, ശൂന്യമായ മനസോടെ ഭ്രമയു​ഗം കാണണം, എങ്കിലേ ആസ്വദിക്കാനാവൂ”; ട്രെയിലർ ലോഞ്ചിനിടെ മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 10:33 pm IST
Facebook
Twitter
WhatsAppTelegram

മുൻവിധിയില്ലാതെ ഭ്രമയു​ഗം തിയേറ്ററിൽ കാണാൻ പ്രേക്ഷകർ തയ്യാറാകണമെന്ന് നടൻ മമ്മൂട്ടി. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നും. അതുമനസിൽ പ്രതീക്ഷിച്ച് സിനിമ കാണുകയാണെങ്കിൽ ചിലപ്പോൾ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്ന് നിരുത്സാഹപ്പെടേണ്ടി വന്നേക്കാം. അതുണ്ടാകാതിരിക്കാനാണ് ശൂന്യമായ മനസോടെ സിനിമ കാണാനെത്തണമെന്ന് പറയുന്നതെന്നും മമ്മൂട്ടി പറഞ്ഞു. അബുദാബിയിൽ ഭ്രമയു​​ഗത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

”ട്രെയിലർ ലോഞ്ച് നാട്ടിൽ വച്ച് നടത്തണമെന്ന് ഒരുപാട് പേർക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷെ, യുഎഇയിലെ ഏതെങ്കിലും ഒരു സ്ഥലത്ത് വച്ച് നടത്തണമെന്നായിരുന്നു ഞങ്ങളുടെ ആ​ഗ്രഹം. മലയാള സിനിമയുടെ ഒരുപാട് പ്രേക്ഷകരുള്ള മറ്റൊരു കേരളം തന്നെയാണ് യുഎഇ. സ്വാഭാവികമായും മലയാള സിനിമയെ വിജയിപ്പിക്കാനുള്ള വലിയൊരു പങ്ക് നിങ്ങൾക്കും ഉണ്ട്. അതിനാലാണ് അബുദാബിയിലെ ഈ മാളിൽ വച്ച് ഭ്രമയു​ഗത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്.

സിനിമ തിയേറ്ററിൽ കാണാൻ വരുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്, ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നും. ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിന് ശേഷം ഞങ്ങൾ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു എന്നൊക്കെ തോന്നാതിരിക്കാൻ വേണ്ടിയാണ്. ഈ സിനിമ ഒരു ശൂന്യമായ മനസോടുകൂടി വന്നു കാണണം. എങ്കിൽ മാത്രമേ, സിനിമ ആസ്വദിക്കാൻ കഴിയുകയുള്ളൂ. ഒരു മുൻവിധിയും ഇല്ലാതെ വേണം കാണാൻ. ഇത് ഭയപ്പെടുത്തുമോ? സന്തോഷിപ്പിക്കുമോ? എന്നൊന്നും ആരും ആലോചിക്കരുത്. അങ്ങനെ വരുമ്പോൾ, ചിലപ്പോൾ നിങ്ങളുടെ ആസ്വാദനം നഷ്ടപ്പെടും. അതുകൊണ്ട് നല്ല പ്രസന്നരായി വന്ന് സിനിമ കാണുക.

മലയാള സിനിമയിൽ ഇതൊരു ആദ്യാനുഭവം ആയിരിക്കും. കാരണം, ഈ സിനിമ ഒരു 45 വർഷം മുമ്പ് എടുത്തിരുന്നെങ്കിൽ ഇതുപോലെ ഇരിക്കുമായിരിക്കും. വർണങ്ങളിൽ കാണേണ്ട കാഴ്ച കറുപ്പിലും വെളുപ്പിലുമാണ് കാണിക്കുന്നത്. സിനിമ 18-ാം നൂറ്റാണ്ടിന്റെ അവസാനം നടക്കുന്നൊരു കഥയാണ്. ആ സമയത്തിനൊക്കെ ഈ സിനിമയിലൊരു പങ്കുണ്ട്. അതെല്ലാം സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. അതിന് മുമ്പ് സിനിമയെക്കുറിച്ച് ഒന്നും നിങ്ങൾ ചിന്തിക്കരുത്, തീരുമാനിക്കരുത്, ഉറപ്പിക്കരുത്.”- മമ്മൂട്ടി പറഞ്ഞു.

Tags: MAMMOOTTYSUBBharamayugam
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies