ഭാവി തലമുറ ഇനി ന്യായസംഹിതയിൽ വിശ്വസിച്ച് ജീവിക്കും; ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാവി തലമുറ ഇനി ന്യായസംഹിതയിൽ വിശ്വസിച്ച് ജീവിക്കും; ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2024, 06:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 75 വർഷം രാജ്യത്തെ ജനങ്ങൾ ഇന്ത്യൻ പീനൽ കോഡിനെ അനുസരിച്ചാണ് ജീവിച്ചതെങ്കിൽ ഭാവി തലമുറ ന്യായസംഹിതയിൽ വിശ്വസിച്ചായിരിക്കും ജീവിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 17-ാം ലോകസഭ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാർ തയ്യാറാക്കിയ പീനൽകോഡ് പിന്തുടർന്നാണ് 75 വർഷം ഭാരതീയർ ജീവിച്ചത്. എന്നാൽ വരും തലമുറ തീർച്ചയായും ന്യായസംഹിതയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ജീവിക്കുക. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പീനൽ കോഡിൽ ഉൾപ്പെടുത്തിയിരുന്ന 60 ഓളം നിയമങ്ങളാണ് എടുത്ത് മാറ്റിയത്. യുവാക്കളുടെ ഉന്നമനത്തിൽ പ്രാധാന്യം നൽകുന്ന നിയമങ്ങളെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒപ്പം നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ആക്ടിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഭാരതത്തെ നവീകരണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ഈ നിയമം സഹായിക്കും പ്രധാനമന്ത്രി അറിയിച്ചു.

21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ മാറിയിരിക്കുന്നു. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ടിനെ പറ്റിയും ഭാവി തലമുറയിൽ അതിന്റെ പ്രധാന്യത്തെ പറ്റിയും അദ്ദേഹം സംസാരിച്ചു. ശീതകാല സമ്മേളനത്തിൽ ഇന്ത്യൻ പീനൽകോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട്, ക്രിമിനൽ പ്രൊസീജിയർ എന്നീ നിയമ സംഹിതകൾക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യാ ആക്ട് എന്നിവ പാസാക്കി. ഡിസംബർ 25 ന് രാഷ്‌ട്രപതി ദ്രൗപദി മുർമു മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾ പാസാക്കുകയും ചെയ്തിരുന്നു.

ഭാരതീയ ന്യായ സംഹിതയിൽ 358 വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 20 പുതിയ ക്രിമിനൽ നിയമങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 33 കുറ്റകൃത്യങ്ങൾ വധശിക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 83 കുറ്റകൃത്യങ്ങളുടെ പിഴയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ 531 വകുപ്പുകളാണുള്ളത്. ഇതിൽ 177 നിയമങ്ങൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്. 9 പുതിയ സെക്ഷനുകളും 39 സബ് സെക്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കരട് നിയമത്തിൽ 44 പുതിയ സബ് സെക്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ സാക്ഷ്യാ അധിനിയത്തിൽ 170 വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 24 വ്യവസ്ഥകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്. പുതിയതായി രണ്ട് വ്യവസ്ഥകളും ആറ് ഉപവ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആറ് വ്യവസ്ഥകൾ റദ്ദ് ചെയ്തിട്ടുമുണ്ട്.

 

Tags: Narendra ModiFEATURED2Bharathiya nyaya samhitha
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies