ഹൈന്ദവപൂജകളിൽ പ്രധാനസ്ഥാനമുള്ള വാഴപ്പഴ ഇനമാണ് കദളി. എല്ലാ ദേവതകൾക്കും നിവേദിക്കുന്നതിനും തുലാഭാരം നടത്തുന്നതിനും കദളിപ്പഴം ഉപയോഗിക്കുന്നു. മഹാനിവേദ്യമായി പ്രസന്നപൂജയ്‌ക്ക് കദളിപ്പഴം തൃമധുരം പലയിടങ്ങളിലും പതിവുണ്ട്. അതിന്റെ പ്രത്യേകതരം ഹൃദ്യസുഗന്ധം കൊണ്ട് കദളിപ്പഴം മറ്റിനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. കദളി വാഴയ്‌ക്കും കുലയ്‌ക്കും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും രുചിയിൽ കദളിയ്‌ക്ക് മേൽക്കൈ ഉണ്ട്.കൂടുതൽ പഴുത്തു പോയാലും കുലയിൽ നിന്ന് അടർന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട്.
എന്താണ് കദളിപ്പഴത്തിന്റെ മഹിമ എന്ന് പരിശോധിക്കാം.
Quantum physics പ്രകാരം വസ്തുക്കളെ മൂന്നായി തിരിച്ചിരിക്കുന്നു.. Conscious, Active, Nonactive, Non Conscious, വേദ ഭാഷയിൽ സത്വം, രജം, തമം എന്നീ വാക്കുകൾ കൊണ്ട് ഇതിനെ സൂചിപ്പിക്കാം.
ചൈതന്യവത്തായ സൂക്ഷ്മ ശരീരമുള്ളത് സത്വം, രാജോഗുണയുക്തമായ(ശക്തിയുക്തമായ ) ശരീരം കൂടുതലായി ഉള്ളത് രജം. എന്നാൽ സൂക്ഷ്മ അംശം കുറവും സ്ഥൂലമായ ഭാഗം (ജഡം )കൂടുതലും ഉള്ളത് തമം. നാം കഴിക്കുന്ന എല്ലാ വസ്തുക്കളേയും ഇത്തരത്തിൽ വർഗീകരിക്കുവാൻ കഴിയും. സത്വമായ ആഹാരം ദഹിച്ചാൽ നമ്മുടെ മനസും ബുദ്ധിയും ആയി തീരും, രജമായത് ദഹിക്കുമ്പോൾ പ്രവർത്തനത്തിനുള്ള ഊർജമായിത്തീരുന്നു, തമമായത് മലത്തിലൂടെ പുറത്തു പോകുന്നു.
പൂജയ്‌ക്ക് ഉപയോഗിക്കുന്ന പൂക്കൾ ഉൾപ്പടെ സകല വസ്തുക്കളും സാത്വിക രാജസ താമസത്തിൽ ഏതെങ്കിലും വിഭാഗത്തിൽ വരും. സാത്വികരായ മൂർത്തികൾക്ക് ഉപയോഗിക്കുന്നത് സാത്വികവും രാജസ ഗുണമുള്ള ഉഗ്ര മൂർത്തികൾക്ക് അത്തരത്തിലും ആണ് നിവേദ്യം പതിവ്.
അതിന്റെ ഭൗതിക വലുപ്പത്തിന്റെ ആയിരം മടങ്ങാണ് കദളിപ്പഴത്തിന്റെ സത്വിക അഥവാ സൂക്ഷ്മ അംശം. കദളിപ്പഴം നിവേദിക്കുന്നതിലൂടെ സത്വ അംശം കൂടുതൽ സന്നിവേശിച്ചു ദേവ ചൈതന്യം പുഷ്ടിപ്പെടുന്നു. താന്ത്രികമായി പറയുമ്പോൾ കദളിപ്പഴം എത്ര നിവേദിക്കുന്നോ അത്രയും നല്ലത്.
അതിനനനുസരിച്ച് ദേവതക്ക് ചൈതന്യ വർദ്ധനവുണ്ടാകും.
പൊതുവെ സത്വ അംശം കുറഞ്ഞ, തമം കൂടിയ പാളയം കോടൻ പോലെയുള്ള പഴങ്ങൾ നിവേദിക്കാത്തതിന് കാരണം പ്രത്യേകം പറയേണ്ടതില്ലല്ലോ
വി ആർ രാജേഷ് ശർമ്മ
ഫോൺ : 85478 84351