തിരുവനന്തപുരം: സംസ്ഥാന കാര്യാലയം ഉയർന്നു വരുമ്പോൾ ആദ്യം ഓർക്കേണ്ടത് കെ ജി മാരാരെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പുരുഷായുസ് മുഴുവൻ പ്രസ്ഥാനം വളരാൻ പ്രവർത്തിച്ച നേതാവാണ് കെ ജി മാരാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി സംസ്ഥാന കാര്യാലയമായ കെ ജി മാരാർ ഭവന്റെ പാലുകാച്ചൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പഴയ കാര്യാലയം നില നിന്നിരുന്ന സമയത്ത് തന്നെയാണ് പുതിയ കാര്യാലയം പുതുക്കി പണിതത്. ഈ കെട്ടിടം ഇവിടെ ഉയർന്നു വരുമ്പോൾ നമ്മൾ ഓർമ്മിക്കേണ്ട ചില പേരുകളുണ്ട്. ഒന്നാമത് ഈ സ്ഥാപനം മാരാർജിയുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. ഒരു പുരുഷായുസ്സ് മുഴുവൻ പ്രസ്ഥാനം വളരാൻ പ്രവർത്തിച്ച നേതാവാണ് കെ ജി മാരാർ. അദ്ദേഹത്തിനുള്ള സ്മരണയാണ് സംസ്ഥാന കാര്യാലയം.
സി.കെ. പത്മനാഭന്‍ സംസ്ഥാന പ്രസിഡന്റും പി.പി. മുകുന്ദന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോഴായിരുന്നു സ്ഥലം വാങ്ങിയത്. കേരളത്തിലെ ഏത് ബിജെപി പ്രവർത്തകർ തിരുവനന്തപുരത്ത് വന്നാലും വളരെ പെട്ടെന്ന് ഓഫീസിലെത്താം.’-കെ . സുരേന്ദ്രൻ പറഞ്ഞു.















