ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് അന്തരിച്ച മുൻ ബീഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്റെ കുടുബാംഗങ്ങൾ. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ഠാക്കൂറിന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സന്ദർശനം. ഭാരതരത്ന നൽകി ആദരിച്ചതിന് നന്ദി അറിയിക്കുന്നതിനാണ് കുടുംബാംഗങ്ങൾ പ്രധാനമന്ത്രിയെ കാണാനെത്തിയത്.
ഭാരതരത്‌ന പ്രഖ്യാപിച്ച ശേഷം കർപ്പൂരി ഠാക്കൂറിന്റെ കുടുംബത്തെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളുടെ മിശിഹയാണ് കർപ്പൂരി. അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും രാജ്യത്തെ പൗരന്മാരെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഠാക്കൂറിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു.
भारत रत्न से सम्मानित जननायक कर्पूरी ठाकुर जी के परिजनों से मिलकर बहुत खुशी हुई। कर्पूरी जी समाज के पिछड़े और वंचित वर्गों के मसीहा रहे हैं, जिनका जीवन और आदर्श देशवासियों को निरंतर प्रेरित करता रहेगा। pic.twitter.com/Ihp7B08LXu
— Narendra Modi (@narendramodi) February 12, 2024
മരണാനന്തര ബഹുമതിയായാണ് കർപ്പൂരി താക്കൂറിന് ഭാരതരത്ന സമ്മാനിച്ചത്. എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള നിലപാടുകൾക്കും, സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് ഭാരതരത്നയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.















