ഭ്രമത്തിലാഴ്ത്താൻ കുഞ്ചമൻ പോറ്റി വരുന്നൂ..; ഭ്രമയു​ഗത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു; ഇതുവരെ വിറ്റത് 10,000-ത്തിലധികം ടിക്കറ്റുകൾ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭ്രമത്തിലാഴ്‌ത്താൻ കുഞ്ചമൻ പോറ്റി വരുന്നൂ..; ഭ്രമയു​ഗത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു; ഇതുവരെ വിറ്റത് 10,000-ത്തിലധികം ടിക്കറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 08:13 pm IST
Facebook
Twitter
WhatsAppTelegram

മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ രൂപ-ഭാവ വിസ്മയവുമായി എത്തുന്ന ത്രില്ലർ ചിത്രം ഭ്രമയു​ഗത്തിന്റെ മുൻകൂർ ബുക്കിം​ഗ് ആരംഭിച്ചു. ബുക്കിം​ഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. കേരളത്തിന് പുറമേ ഓസ്‌ട്രേലിയ, ജർമ്മനി, യുകെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ബുക്കിം​​ഗുകൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ആരംഭിച്ച എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിം​ഗാണ് നടക്കുന്നത്.

ആദ്യദിനം തന്നെ ഭ്രമയു​ഗത്തിന് മികച്ച ബുക്കിം​ഗും പ്രി-സെയിൽ ബിസിനസും സ്വന്തമാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. യുഎഇയിലെ വോക്‌സ് സിനിമാസിൽ ഭ്രമയു​ഗത്തിന്റെ 600-ലധികം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കികൊണ്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്. അത്യന്തം ഭയമുളവാക്കുന്ന ദൃശ്യങ്ങളും രൂപഭാവങ്ങളുമാണ് ട്രെയിലറിലുള്ളത്. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അമാൽഡ ലിസുമുണ്ട്. ട്രെയിലർ പുറത്തുവന്ന് നിമിഷങ്ങൾ കൊണ്ട് തന്നെ ആയിരക്കണക്കിന് പേർ വീഡിയോ കണ്ടിരുന്നു. ഇതുവരെ 28 ലക്ഷം പേരാണ് ട്രെയിലർ കണ്ടത്. തിയേറ്ററിലെത്തുന്ന ചിത്രം പ്രേക്ഷകരെ ഭ്രമത്തിന്റെ അടിത്തട്ടിലേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ആരാധകർ പറയുന്നത്.

Tags: SUBBramayugamadvance ticket
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies