യാത്രക്കിടെ ഡ്രൈവർക്ക് ഹൃദായാഘാതം; കാറും യാത്രക്കാരും സത്‌ലജ് നദിയിൽ പതിച്ചു; തമിഴ് സംവിധായകൻ വെട്രി ദുരൈസാമിയുടെ മൃതദേഹം 9 ദിവസത്തിന് ശേഷം കണ്ടത്തി
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രക്കിടെ ഡ്രൈവർക്ക് ഹൃദായാഘാതം; കാറും യാത്രക്കാരും സത്‌ലജ് നദിയിൽ പതിച്ചു; തമിഴ് സംവിധായകൻ വെട്രി ദുരൈസാമിയുടെ മൃതദേഹം 9 ദിവസത്തിന് ശേഷം കണ്ടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 07:10 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : മുൻ ചെന്നൈ മേയറും എ ഐ എ ഡി എം കെ നേതാവുമായ സെയ്ദായി ദുരൈസാമിയുടെ മകന്റെ മൃതദേഹം ഹിമാചൽ പ്രദേശിലെ സത്‌ലജ് നദിയിൽ നിന്ന് ഫെബ്രുവരി 12 തിങ്കളാഴ്ച കണ്ടെത്തി. ഹിമാചൽ പ്രദേശിലൂടെയുള്ള യാത്രയ്‌ക്കിടെ അപകടത്തിൽപ്പെട്ട് കാണാതായ മകനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സെയ്ദെ ദുരൈസാമി കാത്തിരിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഈ മാസം നാലിനാണ് സുഹൃത്ത് ഗോപിനാഥിനൊപ്പം (32) വെട്രി ഷിംലയിലേക്കു വിനോദയാത്ര പുറപ്പെട്ടത്. യാത്രയ്‌ക്കായി വാടകയ്‌ക്കെടുത്ത കാറിന്റെ ഡ്രൈവർക്കു ഹൃദയാഘാതമുണ്ടായതോടെയാണ് അപകടം സംഭവിച്ചത് എന്നറിയുന്നു. ഫെബ്രുവരി 4 ന് എൻഎച്ച് 05-ന് സമീപം നിയന്ത്രണം വിട്ട കാർ സത്‌ലജ് നദിയിൽ പതിക്കുകയായിരുന്നു.

തുടർന്ന് പൊലീസും പ്രദേശവാസികളും ചേർന്നു നടത്തിയ പരിശോധനയിൽ നദിക്കരയിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ വെട്രിയുടെ സുഹൃത്ത് ഗോപിനാഥിനെ കണ്ടെത്തി. അദ്ദേഹത്തെ അന്നുതന്നെ ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പുഴയിൽ പതിച്ച കാർ കേന്ദ്രീകരിച്ച് പിറ്റേന്നു നടത്തിയ പരിശോധനയിൽ പ്രദേശവാസി കൂടിയായ ഡ്രൈവർ താൻജിന്റെ മൃതദേഹം കണ്ടെത്തി.
ഇതിനിടെയാണ്, മകനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പിതാവ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. തിരച്ചിലിനിടെ സത്‍ലജ് നദിയിലെ പാറയിൽ നിന്നും കണ്ടെത്തിയ വിവിധ ശരീരഭാഗങ്ങൾ വെട്രിയുടേതാണോ എന്നു കണ്ടെത്താനായി ഡിഎൻഎ പരിശോധന നടത്തിയെങ്കിലും അതു മറ്റൊരാളുടേതാണെന്നു തിരിച്ചറിഞ്ഞു.

വെട്രി ദുരൈസാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി കിന്നൗർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവീൻ ഝൽത പറഞ്ഞു. “മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപിനാഥിനെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി, സുഖം പ്രാപിച്ചുവരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഫിലിം പ്രൊഡക്ഷൻ ക്രൂവിന്റെ ഭാഗമായി വെട്രി ഹിമാചൽ പ്രദേശിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. 2021-ൽ അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത തമിഴ് ചിത്രം ‘എന്ത്രവത് ഒരു നാൾ” നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പുരസ്‌കാരം നേടിയിരുന്നു. വിധാർഥ് നായകനായ ചിത്രത്തിൽ മലയാളിയായ രമ്യ നമ്പീശനായിരുന്നു നായിക.

Tags: Endraavathu Oru NaalVetri DuraisamySatluj
Share
Tweet
SendShare

More News from this section

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ

‘ആരാണ് ഇത് ചെയ്തത്? ആരാണ് ഇതിന് പിന്നിൽ?’; പഹൽഗാമിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ

ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

നെയ്യ് വാങ്ങുമ്പോൾ സൂക്ഷിക്കുക!!! ചേർക്കുന്നത് പാം ഓയിലും സോയാബീൻ എണ്ണയും! ആയിരക്കണക്കിന് ലിറ്റർ നെയ്യ് പിടികൂടി

ട്രെയിനിൽ നടിയുടെ അതിക്രമം; ടിക്കറ്റ് പരിശോധകനെയും ആർപിഎഫ് ഉദ്യോഗസ്ഥനെയും ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഒരു മണിക്കൂറോളം സംഘർഷാവസ്ഥ

Latest News

ബ്രസീല്‍ ലെജന്‍ഡ്‌സ്ഇന്ത്യ ഓള്‍ സ്റ്റാര്‍സ് പോരാട്ടത്തിന് കൗണ്ട്ഡൗണ്‍ തുടങ്ങി; കേരളം ചുറ്റി ടോര്‍ച്ച് റിലേയും

ചൈനയ്‌ക്കെതിരായ സമനില; റഫറിയിങ്ങിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വനിതാ ഹോക്കി പരിശീലകന്‍ ഷൂര്‍ദ് മറൈന്‍

രാമായണം കേവലം കഥയല്ല, മനുഷ്യജീവിതത്തിലെ സംഘർഷങ്ങൾക്ക് പരിഹാരമാർഗം; ആഴത്തിലുള്ള പഠനം അനിവാര്യം: വി. മുരളീധരൻ എംഎൽഎ

മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്സണല്‍; 18-ാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം

16കാരിയുടെ മരണം; പിന്നാലെ ഞെട്ടിക്കുന്ന കണ്ടെത്തൽ; 21കാരനായ ആൺസുഹൃത്ത് അറസ്റ്റിൽ

ഭാരതീയതയിലുള്ള വിശ്വാസമാണ് യുവശക്തിയുടെ പ്രധാന കരുത്ത്: അഡ്മിറല്‍ ആർ. ഹരികുമാർ; ബ്രിട്ടീഷുകാരും തുടർന്നുവന്ന ഭരണാധികാരികളും യഥാർത്ഥ ചരിത്രം മറച്ചുവെച്ചു: എസ്. സുദർശൻ

സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies