തിരുവനന്തപുരം: നാലാഞ്ചിറയിൽ നിന്നും 12 വയസുകാരനെ കാണാതായതായി പരാതി. കോൺവെന്റ് ലൈനിൽ ജിജോയുടെ മകൻ സച്ചു എന്ന ജോഹിനെയാണ് കാണാതായത്. രാവിലെ ആറുമണിക്ക് നായയുമായി നടക്കാൻ ഇറങ്ങിയതാണ് കുട്ടിയെന്നാണ് കുടുംബം പറയുന്നത്. ഇതിന് ശേഷം കുട്ടിയെ കണ്ടില്ലെന്നാണ് പരാതി. സംഭവത്തിൽ മണ്ണന്തല പോലീസ് അന്വേഷണം ആരംഭിച്ചു.