"ഭാരതത്തോടുള്ള യുഎഇയുടെ സ്നേഹവും ആദരവുമാണ് ബാപ്സ് ഹിന്ദു ക്ഷേത്രം"; അകമഴിഞ്ഞ പിന്തുണ നൽകിയ പ്രസിഡന്റിന് നന്ദിയറിയിച്ച് മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

“ഭാരതത്തോടുള്ള യുഎഇയുടെ സ്നേഹവും ആദരവുമാണ് ബാപ്സ് ഹിന്ദു ക്ഷേത്രം”; അകമഴിഞ്ഞ പിന്തുണ നൽകിയ പ്രസിഡന്റിന് നന്ദിയറിയിച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2024, 07:52 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം യാഥാർത്ഥ്യമായതിൽ യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിനോടുള്ള യുഎഇയുടെ സ്‌നേഹവും ആദരവുമാണിത് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാപ്സ് ഹിന്ദു ക്ഷേത്രം ഉയരാൻ സഹായിച്ചത് യുഎഇ പ്രസിഡന്റിന്റെ സ്നേഹവും പിന്തുണയുമാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

“ഭാരതത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെയും യുഎഇയുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിന്റെയും പ്രതിഫലനമായാണ് ഇവിടെ ബാപ്സ് ക്ഷേത്രം ഉയർന്നത്. നിങ്ങളുടെ പിന്തുണയില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.

നമ്മൾ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, ഞാൻ ലളിതമായ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. അന്ന് നിങ്ങളെന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘ഇവിടുത്തെ ഏത് ഭൂമിയിൽ വിരൽ വച്ചാലും അത് നിങ്ങൾക്ക് ലഭിക്കുന്നതാണ്’- എന്നായിരുന്നു അന്ന് നിങ്ങൾ എന്നോട് പറഞ്ഞത്. അത്രമാത്രം സ്നേഹവും വിശ്വാസ്യതയുമാണ് നമ്മുടെ ബന്ധത്തിനുള്ളത്. ” പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ഇരു നേതാക്കളും അഞ്ച് തവണയാണ് കണ്ടുമുട്ടിയത്. ഇതിൽ നിന്ന് ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ആഴം മനസിലാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇവിടെ വരാനുള്ള അവസരം നിരവധി തവണ എനിക്ക് ലഭിച്ചു. ഓരോ മേഖലയിലും നമ്മൾ നേടിയ പുരോ​ഗതിയും ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പവുമാണ് ഇത് സൂചിപ്പിക്കുന്നത്. എല്ലാ മേഖലകളിലും ഇന്ത്യയും യുഎഇയും തമ്മിൽ സംയുക്ത പങ്കാളിത്തമുണ്ട്. നാമൊരുമിച്ച് നിരവധി സുപ്രധാന തീരുമാനങ്ങളാണ് സ്വീകരിക്കാൻ പോകുന്നത്.

അതുപോലെ തന്നെ, എന്റെ ക്ഷണമനുസരിച്ച് എന്റെ നാട്ടിലേക്ക് വന്ന യുഎഇ പ്രസിഡന്റിന് അകമഴിഞ്ഞ നന്ദിയറിയിക്കുന്നു. വൈബ്രന്റ് ​ഗുജറാത്ത് ഉച്ചകോടിയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ നിങ്ങളുടെ സാന്നിധ്യത്തിന് കഴിഞ്ഞു. ഉച്ചകോടിയുടെ ജനപ്രതീ പതിന്മടങ്ങായി വർദ്ധിച്ചു. നിങ്ങളുടെ സന്ദർശനവും പ്രഭാഷണവും ഭാരതീയരെ പ്രോത്സാഹിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

Tags: UAEAbudabhiBAPS Hindu Mandir
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies