തിരുവനന്തപുരം: സ്വർണവിലയിൽ വൻ ഇടിവ്. 480 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,700 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
അന്താരാഷ്ട്ര സ്വർണവില 2028 ഡോളറിൽ നിന്നും 38 ഡോളർ താഴ്ന്ന് 1990 ഡോളറായി കുറഞ്ഞിട്ടുണ്ട്. വെള്ളിയുടെ വിലയ്ക്ക് മാറ്റം വന്നിട്ടില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77 രൂപയാണ്.