പ്രസവിക്കൂ; 62 ലക്ഷം രൂപ നേടൂ; മൂന്ന് കുട്ടികളുണ്ടെങ്കിൽ വീട് നൽകാം; ജീവനക്കാർക്കുള്ള കമ്പനിയുടെ പ്രത്യേക ഓഫർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രസവിക്കൂ; 62 ലക്ഷം രൂപ നേടൂ; മൂന്ന് കുട്ടികളുണ്ടെങ്കിൽ വീട് നൽകാം; ജീവനക്കാർക്കുള്ള കമ്പനിയുടെ പ്രത്യേക ഓഫർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 01:07 pm IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നേരിടുന്നത് വ്യത്യസ്തമായ പ്രശ്‌നങ്ങളാണ്. ചിലർ സാമ്പത്തിക വെല്ലുവിളികൾ നേരിടുമ്പോൾ മറ്റുള്ളവരുടെ പ്രശ്‌നം ജനസംഖ്യ വർധിക്കുന്നതാണ്. എന്നാൽ ദക്ഷിണ കൊറിയയുടെ പ്രശ്‌നം ഇതൊന്നുമല്ല. നേരെ മറിച്ച് ജനന നിരക്ക് കുറയുന്നതാണ്. ആശങ്കയിലായ ഭരണാധികാരികൾ നിരവധി പദ്ധതികളാണ് പ്രസവിക്കുന്ന അമ്മമാർക്കായി ഒരുക്കിയിരിക്കുന്നത്.

ദക്ഷിണ കൊറിയയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയായ ബുയങ് ഗ്രൂപ്പ് നൽകുന്നത് വമ്പൻ ഓഫറുകളാണ്. 2021-ന് ശേഷം ജനിക്കുന്ന ഓരോ ജീവനക്കാരുടെ കുട്ടിക്കും 100 ദശലക്ഷം വോൺ അതായത് 62.12 ലക്ഷം രൂപയാണ് കമ്പനി നൽകുന്നത്. രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് വർധിപ്പിക്കാനുള്ള ശ്രമമാണിതെന്ന് കമ്പനി സിഇഒ ലീ ജോങ്-ക്യുൻ പറഞ്ഞു.

ജീവനക്കാരന് കുട്ടികളെ വളർത്താനുള്ള സഹായധനമായാണ് ഇത് നൽകുന്നത്. 2021 ന് ശേഷം ജനിക്കുന്ന കമ്പനി ജീവനക്കാരുടെ ഓരോ കുട്ടിക്കും 62.12 ലക്ഷം രൂപ നൽകും. ഒപ്പം മൂന്ന് കുഞ്ഞുങ്ങളുള്ള കുടുംബത്തിന് വീട് വെച്ച് നൽകാനും പദ്ധതിയുണ്ട്, സിഇഒ കൂട്ടിച്ചേർത്തു.

ജനനനിരക്ക് നിലവിലെ നിരക്കിൽ തുടരുകയാണെങ്കിൽ, രാജ്യം 20 വർഷത്തിനുള്ളിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ലീ ജോങ്
മുന്നറിയിപ്പ് നൽകി. സാമ്പത്തിക ഭാരവും ജോലിയും കുടുംബജീവിതം ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുമാണ് ദക്ഷിണ കൊറിയക്കാരെ കുഞ്ഞുങ്ങളിൽ നിന്ന് പിന്നോട്ടടിക്കുന്നത്. 2022-ൽ 2.5 ലക്ഷം ശിശുക്കൾക്ക് മാത്രമാണ് ദക്ഷിണ കൊറിയ ജന്മം നൽകിയത്.

ജനുവരിയിൽ കുഞ്ഞ് ജനിച്ച ഒരു ജീവനക്കാരൻ കമ്പനി നയത്തിൽ ആവേശത്തിലാണ്. കുട്ടിയെ വളർത്തുന്നതിൽ ആദ്യം ആശങ്കയുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ തങ്ങൾ രണ്ടാമത്തെ കുട്ടിക്ക് വേണ്ടി പ്ലാൻ ചെയ്യുകയാണെന്നും ജീവനക്കാരൻ പറഞ്ഞു.

Tags: south koreanew born62 lakh
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies