ഇടുക്കി: ഉപ്പുതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉപ്പുതറ ഒൻപതേക്കർ സ്വദേശി അജിത് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നിരപ്പേൽക്കട സ്വദേശി ജെഫിന് ഗുരുതരമായി പരിക്കേറ്റു.
ഉപ്പുതറയിൽ നിന്നും പരപ്പിലേക്ക് വരുകയായിരുന്ന ഓട്ടോയും പരപ്പിൽ നിന്നും ഉപ്പുതറയിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ യാത്ര ചെയ്ത യുവാക്കൾ 50 മീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു. പോലീസും നാട്ടുകാരും ചേർന്ന് രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അജിത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജെഫിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.