കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്കെതിരെ ലൈംഗികാതിക്രമ പരാതി. കാസർകോട് സ്വദേശിയായ 18-കാരിക്കാണ് ദുരനുഭവം.
പ്ലംബിംഗ് ജോലിക്കെത്തിയ യുവാവാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടി ശബ്ദം വെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പെൺകുട്ടിയുടെ പരാതിപ്രകാരം നന്ദു എന്നയാൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തകയെന്ന് പൊലീസ് അറിയിച്ചു.