കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്. നടുവണ്ണൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്.രാവിലെ സ്കൂളിലേക്ക് പോകവെ വീടിനടുത്തുള്ള റോഡിൽ വച്ച് കാട്ടുപന്നി കുത്തുകയായിരുന്നു.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്നും കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രദേശത്ത് നിരവധിയിടങ്ങളിൽ കാട്ടുപന്നി കൃഷിനാശം വരുത്തിയതായും പരാതി ഉയരുന്നുണ്ട്.