വയനാട്: മാനന്തവാടിയിൽ അടുത്തിടെ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിന് പരിഹാരമായി സിസിഎഫ് റാങ്കിലുള്ള സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ തീരുമാനം. പ്രത്യേക അധികാരങ്ങൾ നൽകിയാകും ഓഫീസറെ ഇവിടേയ്ക്ക് നിയമിക്കുക. വന്യജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് നിയമനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
രണ്ട് ആർആർടി ടീമിനെയും നിയമിക്കും. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ സൗജന്യ ചികിത്സ ഉറപ്പുവരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.