തിരുവനന്തപുരം: ഒമ്പത് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 45,680 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 20 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 5,710 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 4,730 രൂപയാണ് വില.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഇന്നലെയും ഇന്നുമായി രണ്ട് രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണിവില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണിവില 103 രൂപയാണ്.