ആലപ്പുഴ: യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവയിലാണ് സംഭവം. എരുവ സ്വദേശിനി സരോജിനിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വാത്തികുളം സ്വദേശി പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വീടിന്റെ സ്വീകരണ മുറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ലൗലിയെ കാണാതായതോടെ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. യുവതിയുടെ ഭർത്താവ് ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.