അമരാവതി: തെരുവ് നായകളെ അജ്ഞാതരായ ആക്രമികൾ വെടിവച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ മഹബൂബ് നഗർ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ ആക്രമികളാണ് നായകളെ വെടിവച്ചുകൊന്നത്. സംഭവത്തിൽ നിരവധി നായകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പ് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകത്തിന്റെ ഭീകരത പുറത്തുവന്നത്.
നായകൾക്ക് വിഷം നൽകിയ ശേഷം തൊട്ടടുത്ത് നിന്ന് തന്നെ വെടിവച്ചതാണ് മരണകാരണം. ഈ തോക്ക് പ്രദേശീകമായ നിർമ്മിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മൃഗസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ഇത്തരമൊരു ക്രൂരതയ്ക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.